മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്ക​ണം; സമ്പൂര്‍ണ്ണ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ അ​ടു​ക്കു​ക​യാണെന്നും മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ: അ​ർ​ബു​ദം ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. ഇ​തി​നാ​യി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ല​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള ഗ​വ. നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ഴു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. ഇ​തി​നു ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ലി​യ ന​വീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധം, ചി​കി​ത്സ, സാന്ത​്വനം എ​ന്നി​ങ്ങ​നെ സ​ന്പൂ​ർ​ണ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ അ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചി​കി​ത്സ സൗ​ക​ര്യം ഉ​യ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വ​ർ​ഷം 3000 ന​ഴ്സു​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത​വ​ർ​ഷം 2000 ത​സ്തി​ക​ക​ൾ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​യ​റി​യാ​ൽ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​ണ്. ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് മാ​റി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വ്യ​ക്ത​മാ​യ പ്ലാ​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ ച​ല​നാ​ത്മ​ക​ത​യി​ൽ ന​ഴ്സിം​ഗ് വി​ഭാ​ഗം വ​ഹി​ക്കു​ന്ന പ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ഇ​ള​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഗ​വ. നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി. ​ഉ​ഷാ ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​എ​സ്. മോ​ളി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി. ​ജി. രാ​ധാ​കൃ​ഷ്ണ​ൻ വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സോ​ഫി, സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ, നി​ഷ ഹ​മീ​ദ്, വി.​ആ​ർ. രാ​ജു, എം.​ആ​ർ ര​ജ​നി എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 10ന് ​ടൗ​ണ്‍ ഹാ​ളി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഉ​ഷാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​കെ. ശ്രീ​മ​തി എം​പി, ഫെ​റ്റോ ജ​ന​റ​ൽ സെ​ക്ര​ട്ടി ടി.​സി. മാ​ത്തു​ക്കു​ട്ടി, പി.​വി. രാ​ജേ​ന്ദ്ര​ൻ, ഒ.​എ​സ്.​മോ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.
12 മു​ത​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്ക​മാ​കും.

Related posts