തോ​ട്ട​പ്പ​ള്ളി സമരം; കോ​വി​ഡ് വ്യാ​പ​ന ഭീ​തി പ​ര​ത്തി, നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന സ​മ​രത്തെക്കുറിച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ്

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന ഭീ​തി പ​ര​ത്തി ജ​ന​കീ​യ ബാ​രി​ക്കേ​ഡ് സ​മ​രം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ്.

തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​ഖ​ത്തെ മ​ണ​ൽ നീ​ക്ക​ത്തി​നെ​തിരേ കോ​ണ്‍​ഗ്ര​സും ബി​ജെ​പിയും ​ധീ​വ​ര​സ​ഭ​യി​ലെ ഒ​രു വി​ഭാ​ഗ​വും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച തോ​ട്ട​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ന​ട​ത്തി​യ സ​മ​രത്തി​ലാ​ണ് വ്യാ​പ​ന ഭീ​തി ഉ​യ​രു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യത്തൊഴി​ലാ​ളി​കളും അ​ട​ക്കം 250ന് അടുത്ത് ആളുകളാണ് സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ​യ​റ്റ​മാ​യ വ​ലി​യ​ഴീ​ക്ക​ലി​ൽ നി​ന്നു സ​മ​ര​ക്കാ​ർ എ​ത്തി.

വ​ലി​യ​ഴീ​ക്ക​ലി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും ന​ട​ന്ന സമ രത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment