ആ​ഢം​ഭ​ര​ത്തി​ന് ഒ​ട്ടും കു​റ​വു വേ​ണ്ട! ന​ഗ​ര​വാ​സി​ക​ൾ​ക്ക് ത​ന്നെ​യ​ല്ലേ നാ​ണ​ക്കേ​ട്… മേ​യ​ർ​ക്കും ഇ​രി​ക്ക​ട്ടെ ന​ഗ​ര​ത്തി​ൽ ഔദ്യോ​ഗി​ക വ​സ​തി

തൃ​ശൂ​ർ: ന​ഗ​രം ഭ​രി​ക്കു​ന്ന മേ​യ​ർ​ക്ക് തൃ​ശൂ​രി​ൽ ഒ​രു ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ത​ന്നെ​യ​ല്ലേ നാ​ണ​ക്കേ​ട്.

എ​ന്നാ​ൽ പി​ന്നെ ആ​ഡം​ഭ​ര​ത്തി​ന് ഒ​ട്ടും കു​റ​വു വേ​ണ്ട, ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ന്നെ വാ​ട​ക​യ്ക്ക് ഒ​രു വ​സ​തി​യെ​ടു​ക്കാ​നാ​ണ് നീ​ക്കം.

സ്വ​ന്ത​മാ​യി എ​ല്ലാ​വ​ർ​ക്കും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ന്നെ വീ​ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​മ​ധ്യ​ത്തി​ൽ മേ​യ​ർ​ക്ക് ഒ​രു വ​സ​തി​യൊ​രു​ക്കാ​നു​ള്ള നീ​ക്കം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്.

അ​ഞ്ചി​ന് ന​ട​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വ​സ​തി സം​ബ​ന്ധി​ച്ച വി​ഷ​യം അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കു​ള്ള​തു​പോ​ലെ മേ​യ​ർ​ക്കും ന​ഗ​ര​ത്തി​ൽ വ​സ​തി​യൊ​രു​ങ്ങും.

എ​ല്ലാ മാ​സ​വും 15000 രൂ​പ വാ​ട​ക​യും മെ​യി​ന്‍റ​ന​ൻ​സി​നും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും മ​റ്റു​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2021 ഒ​ക്ടോ​ബ​ർ 18ലെ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് കാ​ണി​ച്ചാ​ണ് വ​സ​തി​യൊ​രു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നാ​യി കൗ​ണ്‍​സി​ലി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്.

കോ​ർ​പ​റേ​ഷ​ൻ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മേ​യ​റു​ടെ ചേം​ബ​ർ ന​വീ​ക​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

പ​ണം ഇ​ത്ത​ര​ത്തി​ൽ ധൂ​ർ​ത്ത​ടി​ക്കാ​നു​ള്ള ഭ​ര​ണ​ക​ക്ഷി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് അ​ന്നു​യ​ർ​ന്നി​രു​ന്ന​ത്.

ചെ​ല​വു ചു​രു​ക്കി കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് പ​റ​യു​ന്പോ​ഴും ഒ​ട്ടും കു​റ​യ്ക്കാ​തെ ത​ന്നെ ആ​ഡം​ബ​ര​മാ​യി ത​ന്നെ കാ​ര്യ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ​ക​ക്ഷി.

ചെ​ല​വു​ചു​രു​ക്ക​ൽ പ​റ​യു​ന്പോ​ഴും ഇ​ത്ത​രം അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നും പ​ണം മു​ട​ക്കാ​നും ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ കൂ​ട്ടു നി​ൽ​ക്കു​ന്ന​തി​നെ​തി​രെ ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ ത​ന്നെ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment