ആ​റു മ​ക്ക​ളു​ടെ അ​മ്മ​യ്ക്ക്  ഒടുവിൽ ആശ്രയമായത്ആ​ശ്ര​യ​ഭ​വ​ൻ ; മക്കള്‍ വരുന്നതും കാത്ത് പോലീസുകാർ ഇരുന്നത് വെറുതേയായി


ചാ​വ​ക്കാ​ട്: ആ​റ് മ​ക്ക​ളു​ടെ അ​മ്മ​യ്ക്ക് ഒ​ടു​വി​ൽ ആ​ശ്ര​യ​ഭ​വ​ൻ ആ​ശ്ര​യ​മാ​യി. പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ സ​രോ​ജ​നി (78)ക്കാ​ണ് ന​ട​ത്ത​റ ആ​ശ്ര​യ​ഭ​വ​ൻ അ​ഭ​യം ന​ൽ​കി​യ​ത്.മൂ​ന്നു ആ​ണ്‍​മ​ക്ക​ളും മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​മു​ള്ള സ​രോ​ജി​നി​യെ മ​ക്ക​ൾ സം​ര​ക്ഷി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ​ത്രേ വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ഗു​രു​വാ​യൂ​രി​ലെ​ത്തി​യ സ​രോ​ജ​നി പി​ന്നീ​ട് ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. മ​ക്ക​ൾ സം​ര​ക്ഷി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ടു​വി​ട്ട​തെ​ന്നു സ​രോ​ജ​നി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വി​ലാ​സം ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് മു​ണ്ടൂ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. അ​വി​ട​ത്തെ പോ​ലീ​സ് സ​രോ​ജ​നി​യു​ടെ മ​ക്ക​ളെ ക​ണ്ടെ​ത്തി വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും അ​മ്മ​യെ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും എ​ത്തി​യി​ല്ല.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​രോ​ജ​നി​യെ മ​ക്ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നാ​യി രാ​ത്രി വ​രെ പോ​ലീ​സ് കാ​ത്തി​രു​ന്നു. പെ​റ്റ​ത്ത​ള്ള​ക്കാ​യി ആ​രു​മെ​ത്തി​യി​ല്ല.

രാ​ത്രി​യാ​യി​ട്ടും അ​മ്മ​യെ തേ​ടി മ​ക്ക​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പാ​ല​യൂ​ർ ഇ​മ്മാ​നു​വേ​ൽ ജീ​വ​കാ​രു​ണ്യ സ​മി​തി ഡ​യ​റ​ക്ട​ർ സി.​എ​ൽ.​ജേ​ക്ക​ബി​നെ അ​റി​യി​ച്ചു. സ​രോ​ജ​നി​യെ ഏ​റ്റെ​ടു​ത്ത ജേ​ക്ക​ബ് ന​ട​ത്ത​റ​യി​ൽ ലീ​ന പീ​റ്റ​ർ ന​ട​ത്തു​ന്ന ആ​ശ്ര​യ​ഭ​വ​നി​ൽ എ​ത്തി​ച്ചു.പോ​ലീ​സ് ജീ​പ്പി​ൽ വ​നി​താ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ മ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത അ​മ്മ​യെ ലീ​ന പീ​റ്റ​ർ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ച​പ്പോ​ൾ സ​രോ​ജ​നി​ക്ക് ഒ​രു മ​ക​ളെ തി​രി​ച്ചു​കി​ട്ടി. പോ​ലീ​സി​നും ജേ​ക്ക​ബി​നും ആ​ശ്വാ​സം.

Related posts