അവിനാശി ദുരന്തം; ക​ണ്ടെ​യ്ന​ർ ലോറി ഓ​ടി​ച്ച​താ​ര്? പോ​ലീ​സ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: അ​വി​നാ​ശി അ​പ​ക​ട​ത്തി​ൽ ക​ണ്ടൈ​ന​ർ ലോ​റി ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​ർ ഹേ​മ​രാ​ജ് ത​ന്നെ​യാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ.
ഹേ​മ​രാ​ജ​ല്ല മ​റി​ച്ച് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​യാ​ണ് വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ താ​നാ​ണ് ലോ​റി ഓ​ടി​ച്ച​തെ​ന്ന് സ​മ്മ​തി​ച്ച് ഹേ​മ​രാ​ജ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ഭ്യൂ​ഹം വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തെ​ക്കു​റി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ലോ​റി​യി​ൽ ഹേ​മ​രാ​ജ് മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ലോ​റി ക​ട​ന്നു​വ​ന്ന വ​ഴി​ക​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യി​യാ​ണ് വ​ണ്ടി ഓ​ടി​ച്ച​തെ​ന്ന അ​ഭ്യൂ​ഹ​ത്തെ​ക്കു​റി​ച്ച് കേ​ട്ടി​രു​ന്നു​വെ​ന്നും ചി​ല​ർ നേ​രി​ട്ട് ഇ​ക്കാ​ര്യം ത​ന്നോ​ട് ചോ​ദി​ച്ചെ​ന്നും എ​ന്നാ​ൽ പോ​ലീ​സാ​ണ് ഇ​തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തെ​ന്നും പാ​ല​ക്കാ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ശി​വ​കു​മാ​ർ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment