ട്രെയിനിൽ യുവതിയോട് സംസാരിച്ചതിന്  പെൺകുട്ടിയുടെ സുഹൃത്തുക്കൾ യുവാവിനെ കുത്തി പരിക്കേൽ പ്പിച്ചു; കൈ​വി​ര​ലു​ക​ള​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ ഒ​പ്പം വ​ന്ന​വ​ർ യു​വാ​വി​നെ തീ​വ​ണ്ടി​യു​ടെ ബാ​ത്ത് റൂ​മി​ൽ വ​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കൈ​വി​ര​ലു​ക​ൾ അ​റ്റ നി​ല​യി​ൽ കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജീ​വി​നെ (32) ​തൃ​ശൂ​ർ ഗ​വ:​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് രാ​ജീ​വ് ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​റി​ൽ ക​യ​റി​യ​ത്. ട്രെ​യ്നി​ൽ യു​വ​തി​യു​മാ​യി സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​ർ വ​ന്ന് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് രാ​ജീ​വ് ഓ​ടി ട്രെ​യി​നി​ന്‍റെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ.

അ​ക്ര​മി​ക​ൾ പോ​യി​ട്ടു​ണ്ടാ​വു​മെ​ന്ന് ക​രു​തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ പു​റ​ത്തു കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ക്ര​മി​ക​ൾ അ​ക​ത്തു ക​യ​റി ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് പ​റ​യു​ന്നു. കു​ത്ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ​ത്രെ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. ട്രെ​യി​ൻ ക​ല്ലേ​റ്റും​ക​ര എ​ത്തി​യ​പ്പോ​ൾ ട്രെ​യി​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

Related posts