അല്‍പം നേരത്തെ വന്നിരുന്നെങ്കില്‍..! മകളുടെ വിവാഹശേഷം മടങ്ങിയ പിതാവ് ട്രെയിനിനടിയില്‍പെട്ട് മരിച്ചു; കായംകുളം റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം

കാ​യം​കു​ളം: മ​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പി​താ​വ് ട്രെ​യി​നി​ന​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചു. ന​വി മും​ബൈ മ​ഹാ​ല​ക്ഷ്മി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​ശോ​ക് വൈ. ​അ​താ​ക് (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച ഓ​ച്ചി​റ പ്ര​യാ​ർ വ​ട​ക്ക് ചെ​റു​കാ​ട്ട് പ​ടീ​റ്റ​തി​ലു​ള്ള യു​വാ​വു​മാ​യി മ​ക​ളു​ടെ വി​വാ​ഹം ദേ​വി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച് ന​ടു​ത്തു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ട്രെ​യി​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് നീ​ങ്ങി​ത്തുട​ങ്ങി​യ​പ്പോ​ൾ ഓ​ടി ക്കയ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ൽപെ​ടു​ക​യാ​യി​രു​ന്നു. കൈ ​ര​ണ്ടും അ​റ്റു​പോ​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട അ​ശോ​കി​നെ ഉ​ട​ൻത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ധു​സൂ​ദ​ന​നും പോ​ർ​ട്ട​ർ​മാ​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​റ്റു​പോ​യ കൈ​ക​ൾ ഐ​സ് നി​റ​ച്ച പെ​ട്ടി​ക​ളി​ലാ​ക്കി അ​ശോ​കി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ശോ​കും കു​ടും​ബ​വും മ​രു​മ​ക​ന്‍റെ കു​ടും​ബ​വും മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്. വി​വാ​ഹം നാ​ട്ടി​ൽ​വ​ച്ച് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

Related posts