യു​വാ​വ് തീ​വ​ണ്ടി​യി​ൽ​നി​ന്ന് വീ​ണ സം​ഭ​വം;  പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; ആരോ തള്ളിയിട്ടതാണെന്ന് യുവാവ്

കൊ​ല്ലം :തീ​വ​ണ്ടി​യി​ൽ​നി​ന്ന് വീ​ണ് യു​വാ​വി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന് യു​വാ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കും.  പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ച​രു​വി​ള​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു​വാ​ണ് ട്രെ​യി​നി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് തി​രു​വ​ന​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പെ​രി​നാ​ട് ഭാ​ഗ​ത്താ​ണ് ഇ​യാ​ൾ വീ​ണ​ത്. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ ട്രെ​യി​ൻ ച​ങ്ങ​ല​വ​ലി​ച്ച് നി​ർ​ത്തി ആ​ർ​പി​എ​ഫി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ന​ലെ അ​വ​ശ​നാ​യി കു​റ്റി​ക്കാ​ട്ടി​ൽ കി​ട​ന്ന യു​വാ​വി​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് ഇ​യാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഒ​രാ​ൾ ത​ള്ളി​യി​ട്ടെ​ന്നാ​ണ് യു​വാ​വ് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​ത്. റെ​യി​ൽ​വേ പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തും. ചെ​ന്നൈ​യി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി രാ​ജു ഫാ​സ്റ്റ് ഫു​ഡ് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts