ദു​ര​ന്തോ എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്; ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ന്ന് നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്, ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ പു​റ​ത്ത്

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന് നേ​രെ വീ​ണ്ടും ക​ല്ലേ​റ്. നാ​ഗ്പൂ​രി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ദു​ര​ന്തോ എ​ക്സ്പ്ര​സി​ന് നേ​രെ ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ട്രെ​യി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്ന് നാ​ല് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം.

‘Aesthete Traveller’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടു​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. യു​വാ​വും സു​ഹൃ​ത്തു​ക്ക​ളും ട്രെ​യി​നി​ൽ ഇ​രു​ന്ന് രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ, പു​റ​ത്തു​നി​ന്ന് ആ​രോ എ​റി​ഞ്ഞ വ​ലി​യ ക​ല്ല് ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ലു​ക​ൾ ചി​ത​റി​ത്തെ​റി​ച്ചാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

ത​ങ്ങ​ളു​ടെ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഇ​രു​വ​ശ​ത്തും ചെ​റി​യ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നും, വ​ൻ ദു​ര​ന്ത​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​തെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ച യാ​ത്ര​ക്കാ​ര​ൻ കു​റി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് അ​ടു​ത്ത സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് എ​ത്തു​ന്ന​തിന്‍റെയും ​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള ആ​ശ​ങ്ക​ക​ളും ച​ർ​ച്ച​ക​ളു​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

 

 

Related posts

Leave a Comment