ഒ​റ്റ ബൈ​ക്കി​ൽ 6 വി​ദ്യാ​ർ​ഥി​ക​ൾ; ഒ​രാ​ൾ ഇ​രി​ക്കു​ന്ന​ത് സു​ഹൃ​ത്തി​ന്‍റെ തോ​ളി​ൽ! ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ വൈ​റ​ൽ, ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

ജീ​വ​ൻ പ​ണ​യം വെ​ച്ചു​കൊ​ണ്ടു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് റൈ​ഡി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ഒ​രൊ​റ്റ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് തി​ങ്ങി​ഞെ​രു​ങ്ങി യാ​ത്ര ചെ​യ്ത​ത്.

വീ​ഡി​യോ​യി​ൽ അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ ബൈ​ക്കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച, ആ​റാ​മ​ത്തെ വി​ദ്യാ​ർ​ഥി ബൈ​ക്കി​ലി​രി​ക്കു​ന്ന മ​റ്റൊ​രു കു​ട്ടി​യു​ടെ തോ​ളി​ൽ ബാ​ല​ൻ​സ് ചെ​യ്ത് ക​യ​റി ഇ​രി​ക്കു​ന്ന​താ​ണ്. തെ​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ ഈ ​അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​നം.

വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ മീ​റ​റ്റ് ട്രാ​ഫി​ക് പോ​ലീ​സ് വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​രം​ഭി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ബൈ​ക്കി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി മീ​റ​റ്റ് ട്രാ​ഫി​ക് പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജേ​ഷ് കു​മാ​ർ ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു. വാ​ഹ​നം ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ക​ൾ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളാ​ണെ​ന്നും, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കി​യ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment