മോദിയെ ഇഷ്ടമാണ്, എന്നെ സ്വീകരിക്കാന്‍ ഗുജറാത്തില്‍ 70 ലക്ഷം ആളുകള്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ…! ഇന്ത്യയെ വിമര്‍ശിച്ച് ട്രംപ്‌

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇ​ന്ത്യ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

വ്യാ​പാ​ര ഇ​ട​പാ​ടി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ട്രം​പ് ഉ​ന്ന​യി​ച്ച​ത്. ജോ​യി​ന്‍റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ട്രം​പി​ൻ​റെ പ്ര​തി​ക​ര​ണം.

ഞ​ങ്ങ​ൾ ഇ​ന്ത്യ​യു​മാ​യി വ​ലി​യൊ​രു വ്യാ​പാ​ര ഇ​ട​പാ​ട് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് ന​ട​ക്കു​മോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. യു​എ​സ്-​ഇ​ന്ത്യ വ്യാ​പാ​ര ബ​ന്ധ​ത്തി​ൽ ന​മ്മ​ളെ ഇ​ന്ത്യ ന​ന്നാ​യി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.

വ്യാ​പാ​ര ഇ​ട​പാ​ടി​ലെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ഞാ​ൻ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്നു.

70 ല​ക്ഷം ആ​ളു​ക​ൾ ഗു​ജ​റാ​ത്തി​ൽ സ്വീ​ക​രി​ക്കാ​നു​ണ്ടാ​കു​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. ഇ​ത് വ​ള​രെ ആ​വേ​ശ​ക​ര​മാ​യി​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ട്രം​പി​ന്‍റെ വ​ര​വി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ അ​മേ​രി​ക്ക​യു​മാ​യി 25000 കോ​ടി രൂ​പ​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ട​പാ​ടി​ന് ധാ​ര​ണ​യാ​യി​രു​ന്നു.

മു​പ്പ​ത് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​യു​മാ​യി വ്യാ​പാ​ര​ക്ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് സൂ​ച​നയു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​എ​സ് ട്രേ​ഡ് പ്ര​തി​നി​ധി റോ​ബ​ർ​ട്ട് ലൈ​റ്റ്ഹൈ​സ​ർ പ്ര​സി​ഡ​ന്‍റ് ട്രം​പി​നൊ​പ്പം ഇ​ന്ത്യ​യി​ലേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം.

ട്രംപിന്‍റെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​രി പ്ര​ദേ​ശ​ത്ത് ക​ഴി​യു​ന്ന 45 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ഴി​ഞ്ഞു​പോ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പാ​ലി​റ്റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ചേ​രി കാ​ണാ​തി​രി​ക്കാ​ൻ മ​തി​ൽ പ​ണി​യു​ന്ന കാ​ര്യം വാ​ർ​ത്ത​യാ​യി​രു​ന്നു. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം മു​ത​ൽ ഇ​ന്ദി​രാ ബ്രി​ഡ്ജ് വ​രെ​യു​ള്ള റോ​ഡി​ലെ ഒ​രു വ​ശ​ത്താ​യാ​ണ് 6-7 അ​ടി വ​രെ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ മ​തി​ൽ നി​ർ​മി​ച്ച​ത്.

Related posts

Leave a Comment