അച്ഛനാണെന്നതൊക്കെ ശരിതന്നെ…ഇതൊരുമാതിരി മറ്റേടത്തെ പരിപാടിയായിപ്പോയി ! താടിയും മുടിയും എടുത്ത് കളഞ്ഞ് പുതിയ ലുക്കിലെത്തി അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് ഇരട്ടക്കുട്ടികള്‍;വീഡിയോ വൈറലാകുന്നു…

അപരിചിതരായ ആളുകളെ കണ്ടാല്‍ കൊച്ചു കുട്ടികള്‍ പേടിച്ച് കരയുന്നത് സ്വഭാവികമാണ്. എന്നാല്‍ എന്നും കാണുന്ന സ്വന്തം അച്ഛനെ കണ്ട് കുട്ടികള്‍ പേടിച്ചു കരയണമെങ്കില്‍ അതില്‍ എന്തോ ഉണ്ട് എന്നല്ലേ…

മുടിയും താടിയുമൊക്കെ കളഞ്ഞെത്തിയ അച്ഛനാണ് കൊച്ചുകുട്ടികളെ പേടിപ്പിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരട്ടക്കുട്ടികള്‍ ഒരു കട്ടിലില്‍ ഇരിക്കുന്നത് കാണാം.

അവരുടെ മുന്നിലായി അച്ഛന്‍ ജോനാഥന്‍ നോര്‍മോയില്‍ ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവര്‍ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാള്‍ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു.

കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ അച്ഛന്‍ ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. ഉടനെ മറ്റേ കുട്ടിയും കരയാന്‍ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു.

രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അച്ഛന്റെ അടുത്തേക്ക് ഇനി ഒരിക്കലും പോകില്ലെന്ന് പ്രതിജ്ഞയെടുത്ത പോലെയാണ് കുട്ടികളുടെ പ്രതികരണം. വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടു കഴിഞ്ഞത്.

Related posts

Leave a Comment