ആരുടെയെങ്കിലും ജീവൻ പോകുമ്പോഴേ നടപടി ഉണ്ടാവുകയുള്ളോ ? റോ​ഡ​രി​കി​ൽ പ​തി​യി​രി​ക്കു​ന്ന​ത് കെഎ​സ്ഇ​ബി വ​ക അ​പ​ക​ട​ക്കെ​ണി

കു​മ​ര​കം: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ റോ​ഡ​രി​കി​ൽ പ​തി​യി​രി​ക്കു​ന്ന​ത് കെഎ​സ്ഇ​ബി വ​ക അ​പ​ക​ട​ക്കെ​ണി. പ​രാ​തി നൽകി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മു​ഖം തി​രി​ച്ച് കെഎസ്ഇ​ബി.

അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കു​ട്ടി​ശേ​രി – മ​ണ​ലേ​ൽ പ​ള്ളി റോ​ഡ് ഉ​യ​രം കൂ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ കാ​ൽ​മു​ട്ടി​ന്‍റെ ഉ​യ​രം പോ​ലും ഇ​ല്ലാ​തെ റോ​ഡ​രി​കി​ൽ നി​ല്ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ക​ന്പി​വേ​ലി സ്ഥാ​പി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ്.

റോ​ഡി​നോ​ട് വ​ള​രെ​യ​ധി​കം ചേ​ർ​ന്ന് നി​ല്ക്കു​കു​ന്ന ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​വു​മി​ല്ല.

റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യി മാ​റി. അ​പ​ക​ടാ​വ​സ്ഥ വി​ശ​ദീ​ക​രി​ച്ച് വാ​ർ​ഡ് മെ​ന്പ​ർ ബി​ജു മാ​ന്താ​റ്റി​ൽ കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​യോ ഉ​ന്ന​ത ഇ​ല​ക്ട്രി​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​തം ല​ഭി​ക്കു​ക​യോ ചെ​യ്യാ​തെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment