പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നി​ല്ല ! ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പോ​ലീ​സ്…

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി ഷാ​രോ​ണ്‍, മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ശാ​ന്ത് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​രു​വ​ര്‍​ക്കു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ ഇ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ശ്രീ​ശാ​ന്തി​ന് 16 വ​യ​സാ​ണ്. കാ​ണാ​താ​കു​മ്പോ​ള്‍ മെ​റൂ​ണ്‍ ക​ള​റി​ല്‍ പു​ള്ളി​ക​ളോ​ട് കൂ​ടി​യ നി​ക്ക​റും ചു​വ​ന്ന ബ​നി​യ​നു​മാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്റെ വേ​ണം.

ശ്രീ​ശാ​ന്തി​ന്റെ വ​ല​ത് പു​രി​ക​ത്തി​ല്‍ മു​റി​വു​ണ​ങ്ങി​യ പാ​ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 06482300333, 9497908048, 9497980253, 9497907902 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം എ​ന്ന് മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment