യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). ഇതിനായി ഇവര്‍ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ്സു കഴിഞ്ഞ മകന്‍ വിദ്യാര്‍ഥിയാണെങ്കില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കള്‍ക്ക് നാലു മാസത്തിനകം (120 ദിവസം) റെസിഡന്‍സ് പെര്‍മിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുന്‍ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാല്‍ ഓരോ വര്‍ഷത്തേക്കും പുതുക്കി നല്‍കും. ഭാര്യയുടെയും…

Read More

ഭര്‍ത്താവിനു വേണ്ടി പൊതുസ്ഥലത്ത്‌ തമ്മിലടിച്ച് ഭാര്യമാര്‍ ! 15 ദിവസം വീതം ഓരോത്തര്‍ക്കും വീതിച്ചു നല്‍കാമെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഒത്തുതീര്‍പ്പായില്ല; കടയ്ക്കലില്‍ സംഭവിച്ചത്…

ഒരു ഭാര്യമാരുള്ളവര്‍ക്ക് തന്നെ മനസ്സമാധാനമില്ലെന്നു തമാശയായി പറയാറുണ്ട്. അപ്പോള്‍ ഭാര്യമാര്‍ രണ്ടുണ്ടെങ്കിലോ ? ഒരു പുരുഷനു വേണ്ടി അവകാശമുന്നയിച്ച് രണ്ടു സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് കളി കാര്യമായത്. വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തപ്പെട്ടപ്പോഴാണ് ഒരാളുടെ രണ്ടു ഭാര്യമാര്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. ഭര്‍ത്താവിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എത്തിയ പരാതിക്കാരി എതിര്‍കക്ഷിയെ പരസ്യമായി തല്ലിയതോടെ വാദി പ്രതിയായി. അടിയേറ്റ എതിര്‍കക്ഷി നിലത്തു വീണു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേനില്‍ എത്തിച്ചു. കടയ്ക്കല്‍ സ്വദേശിയുടെ ഭാര്യമാരാണ് പരാതിക്കാരിയും എതിര്‍കക്ഷിയും. 42 വര്‍ഷം മുന്‍പാണ് കടയ്ക്കല്‍ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും ആദ്യഭാര്യ വിദേശത്തു പോകുകയും ചെയ്തു. ഇതിനു ശേഷം ഇയാള്‍ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം. ഇവര്‍ കുടുംബമായി…

Read More