ഉടുമ്പിനെ കടത്താന്‍ ശ്രമിച്ചവര്‍ക്ക് മൂന്നു വര്‍ഷം തടവ്

udumbപുതുക്കാട്: ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നിന്നും ഉടുമ്പിനെ പിടികൂടി കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. ചിമ്മിനി സ്വദേശികളായ വാഴേപറമ്പില്‍ കരുണാകരന്‍ (58), മലയന്‍ ബാലന്‍ (38) എന്നിവരെയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2007 നവംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. മങ്കുഴി വനഭാഗത്തു നിന്നും പിടികൂടിയ ഉടുമ്പിനെ ഓട്ടോറിക്ഷയില്‍ തൃശൂര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുന്നവഴി വനപാലകര്‍ പിടികൂടുകയായിരുന്നു.

Related posts