രൂ​പ​യ്ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം! അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് പ​ക​രം കി​ട്ടി​യ​ത് വെ​റും ക​ട​ലാ​സ് കെ​ട്ടു​ക​ൾ; സം​ഘ​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ

കൂ​ത്തു​പ​റ​മ്പ്: ഇ​ന്ത്യ​ൻ രൂ​പ​യ്ക്ക് പ​ക​രം ഇ​ര​ട്ടി മൂ​ല്യ​മു​ള്ള യു​എ​ഇ ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

ഉ​മ്മ​ൻ​ചി​റ സ്വ​ദേ​ശി എം.​കെ.​ഷാ​നി​ത്തി(26)​ന്‍റെ പ​രാ​തി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​മാ​ണ് സം​ഭ​വം. യു​വാ​വ് ജോ​ലി ചെ​യ്യു​ന്ന കാ​ടാ​ച്ചി​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ക​യും ഇ​ന്ത്യ​ൻ രൂ​പ​ക്ക് പ​ക​ര​മാ​യി ഇ​ര​ട്ടി മൂ​ല്യ​മു​ള്ള ദി​ർ​ഹം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഇ​തു പ്ര​കാ​രം അ​ഞ്ചു ല​ക്ഷം രൂ​പ സം​ഘ​ടി​പ്പി​ച്ച് യു​വാ​വ് ദി​ർ​ഹം വാ​ങ്ങാ​നാ​യി ക​ഴി​ഞ്ഞ മാ​സം പ​കു​തി​യോ​ടെ കൂ​ത്തു​പ​റ​മ്പി​ലെ​ത്തി.

ബാ​ഗി​ൽ നി​ന്നും ദി​ർ​ഹ​മെ​ടു​ത്ത് കാ​ണി​ച്ചു കൊ​ടു​ത്ത ശേ​ഷം ഇ​വ ബാ​ഗി​ൽ ത​ന്നെ വെ​ക്കു​ക​യും ചെ​യ്തു.

യു​വാ​വി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ കൈ​പ​റ്റി​യ ശേ​ഷം ബാ​ഗി​ൽ നി​ന്നും ദി​ർ​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രു കെ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ സ​മീ​പ​ത്ത് ത​ന്നെ സ്റ്റാ​ർ​ട്ടാ​ക്കി​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ ക​യ​റി പ്ര​തി​ക​ൾ ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷം ദി​ർ​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ഏ​ൽ​പ്പി​ച്ച കെ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ന​ക​ത്ത് കെ​ട്ടാ​ക്കി വ​ച്ച നി​ല​യി​ൽ വെ​റും ക​ട​ലാ​സ് ക​ഷ്ണ​ങ്ങ​ളാ​ണെ​ന്ന് യു​വാ​വി​ന് ബോ​ധ്യ​മാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment