കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ട​യി​ലും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു നി​വേ​ദ​നം; യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​രിൽ ബസ് എത്തിയപ്പോഴായിരുന്നു  ​നി​വേ​ദ​നം ന​ല്കിയത്

അ​ടൂ​ർ: കോ​ട്ട​യ​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ടൂ​രി​ൽ നി​വേ​ദ​നം ന​ൽ​കാ​ൻ ആ​ളു​ക​ൾ കാ​ത്തു​നി​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ യാ​ത്രാ​വി​വ​രം അ​റി​ഞ്ഞ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രി​ങ്ങ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ല്കി.

ലോ​ട്ട​റി മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ദോ​ഷ​ക​ര​മാ​യ വി​ധ​ത്തി​ൽ നേ​ര​ത്തെ അ​ച്ച​ടി​ച്ചി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ ഇ​ര​ട്ടി അ​ച്ച​ടി​ക്കു​ക​യും സ​മ്മാ​ന​തു​ക പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യ്ക്കെ​തി​രെ ലോ​ട്ട​റി ജീ​വ​ന​ക്കാ​രും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം നി​വേ​ദ​നം ന​ല്കാ​നെ​ത്തി​യി​രു​ന്നു.

ജി​തി​ൻ ജി. ​നൈ​നാ​ൻ, അ​ല​ക്സ് കോ​യി​പ്പു​റ​ത്ത്, റി​നോ പി. ​രാ​ജ​ൻ, തൗ​ഫീ​ഖ് അ​ടൂ​ർ, രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, ഗോ​പു ക​രു​വാ​റ്റ, അ​ന​ന്ദു ബാ​ല​ൻ, നെ​സ്മ​ൽ കാ​വി​ള​യി​ൽ, ന​ന്ദു ഹ​രി, ഫെ​ന്നി നൈ​നാ​ൻ, ഷി​ഹാ​ബു​ദ്ദീ​ൻ പ​ഴ​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.

Related posts