മദ്യപിച്ചെന്നാരോപിച്ച് പോലീസ് യുവാവിന്‍റെ കൈ തല്ലിയൊടിച്ചതായി പരാതി;   കുറവിലങ്ങാട് സ്വദേശിയായ അജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ

ഗാ​ന്ധി​ന​ഗ​ർ: മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു പോ​യ യു​വാ​വി​നെ ക​ന്പി​വ​ടി​ക്ക​ടി​ച്ച് കൈ​ഒ​ടി​ച്ചെ​ന്നു പ​രാ​തി. കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് കു​റ​വി​ല​ങ്ങാ​ട് കാ​ഞ്ഞി​രം​കു​ളം ത​റ​ത്തി​ൽ അ​ജ​യ​നെ (39) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ: തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റ​വി​ല​ങ്ങാ​ട് മു​ട്ടു​ങ്ക​ൽ ഭാ​ഗ​ത്തു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഒ​രു ചോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി. താ​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ദ്യ​പി​ച്ചി​ട്ടാ​ണോ സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു കൊ​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് ചെ​ല്ലു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ൻ മ​ദ്യ​പി​ച്ചു​ണ്ടെ​ന്നും വാ​ഹ​നം ഓ​ടി​ച്ചി​ല്ലെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും ബ​ല​മാ​യി പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി. സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എ​സ്. ഐ ​മൃ​ഗി​യ​മാ​യി മ​ർ​ദി​ച്ചു. ത​ല​യ്ക്ക് പി​ൻ​ഭാ​ഗ​ത്ത് കൈ ​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും താ​ഴെ വീ​ണ​പ്പോ​ൾ ഷൂ​സി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു.മ​ർ​ദ​നം സ​ഹി​ക്കാ​തെ ക​ര​ഞ്ഞ് കാ​ലു പി​ടി​ച്ചി​ട്ടും എ​സ്.​ഐ സ​മ്മ​തി​ച്ചി​ല്ല.

പി​ന്നീ​ട് നീ​ള​മു​ള്ള ക​ന്പി​വ​ടി​ക്ക് കൈ​ത്ത​ണ്ടി​ൽ അ​ടി​ച്ച് കൈ ​ഒ​ടി​ച്ചു. പീ​ന്നീ​ടു് ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ന്പി​വ​ടി എ​സ് ഐ​യി​ൽ നി​ന്ന് പി​ടി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ജ​യ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഭാ​ര്യ​യെ വി​ളി​ച്ചു വ​രു​ത്തി പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് ഇ​യാ​ളെ പി​ടി​ച്ച​തെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ജീ​പ്പി​ൽ ക​യ​റ്റു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് ക​യ​റാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ല്ലാ​തെ ഇ​ളാ​ളെ മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് കു​റ​വി​ല​ങ്ങാ​ട് എ​സ് ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts