യൂ​ണിവേഴ്സിറ്റി കോ​ള​ജ് അ​ക്ര​മം; ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റെ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ത്തി​ലും പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലും നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. കോ​ള​ജി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു.

ഇ​തു​വ​രെ​യു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​മാ​യി ഇ​ന്ന് നാ​ലി​ന് രാ​ജ്ഭ​വ​നി​ലെ​ത്താ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ, പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടി​ക്കാ​ഴ്ച തി​ങ്ക​ളാ​ഴ്ച​യാ​കും ന​ട​ക്കു​ക.

Related posts