ഞെട്ടല്‍ മാറാതെ മാന്‍വെട്ടം! സൗഹൃദങ്ങള്‍ ബാക്കിയാക്കി ഉണ്ണിക്കുട്ടന്‍ മടങ്ങി

unniമാന്‍വെട്ടം: ഇനിയും ആഘോഷിച്ചുതീര്‍ക്കാത്ത ഒരുപാട് സൗഹൃദങ്ങള്‍ അവശേഷിപ്പിച്ചാണ് ഉണ്ണിക്കുട്ടന്‍ യാത്രയായത്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ണിക്കുട്ടന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനായിട്ടില്ല. നാട്ടിലും ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഉണ്ണിക്കുട്ടന്‍. ഏത് പരിപാടിക്കും ആദ്യം ഓടിയെത്തുന്ന ഉണ്ണിക്കുട്ടന്‍ ഇനിയില്ല എന്നത് സുഹൃത്തുക്കള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.

ചൊവ്വാഴ്ച പലര്‍ച്ചെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഉണ്ണിക്കുട്ടന്‍ (ആന്‍വി 23) യാത്രയായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. തലകറക്കത്തെ തുടര്‍ന്ന് കുറുപ്പന്തറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശമനമുണ്ടായതിനെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീണ്ടും തലവേദനയും തലറക്കവും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാപ്പോഴാണ് രോഗത്തെ കുറിച്ച് വ്യക്തമായി അറിയുന്നത്. ചികിത്സകള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉണ്ണിക്കുട്ടന്‍ മണത്തിനു കീഴടങ്ങുകയും ചെയ്തു. തലച്ചോറിലേക്കുള്ള ഞരമ്പ് തകരാറിലായതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

ഉണ്ണിക്കുട്ടന്റെ സഹോദരി തുഷാര കൊല്ലം കൊട്ടിയം നേഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ അതുല്‍ കല്ലറ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയും. അച്ഛന്‍: ജോസഫ് (ലോറന്‍സ്) അമ്മ: ഷേര്‍ളി. സംസ്കാരം മാന്‍വെട്ടം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടത്തി. നൂറുകണക്കിന് ജനങ്ങളാണ് ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

Related posts