ഉ​ണ്ണി​ത്താ​ൻ വ​ധ​ശ്ര​മം: മാ​പ്പു​സാ​ക്ഷി​യു​ടെ ഫോൺ സം​ഭാ​ഷ​ണം കോ​ട​തി​യി​ൽ കേ​ൾ​പ്പി​ക്കും; സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം വേ​​​ണ​​​മെ​​​ന്ന അ​​​ബ്ദു​​ൾ റ​​​ഷീ​​​ദി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വി.​​​ബി. ഉ​​​ണ്ണി​​​ത്താ​​​ൻ വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ മാ​​​പ്പുസാ​​​ക്ഷി ക​​​ണ്ടെ​​​യ്ന​​​ർ സ​​​ന്തോ​​​ഷി​​​ന്‍റെ ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ രൂ​​​പം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി​​​യും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​യു​​​മാ​​​യ എ​​​ൻ.​ അ​​​ബ​​​ദു​​​ൾ റ​​​ഷീ​​​ദ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഭാ​​​ഗി​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു.

ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണം സി​​​ബി​​​ഐ കോ​​​ട​​​തി മു​​​റി​​​ക്ക​​​ക​​​ത്തു കേ​​​ൾ​​​ക്കാം. സി​​​ബി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ​​​യും കോ​​​ട​​​തി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും സാ​​​ന്നിധ്യ​​​ത്തി​​​ലാ​​​കും ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണം കേ​​​ൾ​​​പ്പി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം വേ​​​ണ​​​മെ​​​ന്ന അ​​​ബ്ദു​​ൾ റ​​​ഷീ​​​ദി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി.

ഇ​​​ത് ഒ​​​രു​​​വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നും കേ​​​സി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ഇ​​​ത്ത​​​രം നീ​​​ക്കം കേ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി വൈ​​​കി​​​പ്പി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

Related posts