38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി ! സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നിന്ന് മന്ത്രിമാരുടെ നികുതി അടയ്ക്കില്ല; യുപി സർക്കാരിന്‍റെ ഉത്തരവ്

ല​ക്നോ: മ​ന്ത്രി​മാ​രു​ടെ ആ​ദാ​യ​നി​കു​തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് അ​ട​യ്ക്കു​ന്ന 38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു. 1981 മു​ത​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നാ​ണ് നി​കു​തി അ​ട​ച്ചി​രു​ന്ന​തെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി.

ഇ​തു സം​ബ​ന്ധി​ച്ച് ഇന്നലെ വൈ​കി​ട്ട് സ​ർ​ക്കാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി സു​രേ​ഷ് കു​മാ​ർ ഖ​ന്ന പ​റ​ഞ്ഞു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി.​പി. സിം​ഗ് യു​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന 1981-ൽ ​പാ​സാ​ക്കി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മി​നി​സ്റ്റേ​ഴ്സ് സാ​ല​റീ​സ്, അ​ല​വ​ൻ​സ​സ് ആ​ൻ​ഡ് മി​സെ​ലേ​നി​യ​സ് ആ​ക്ട്, 1981 പ്ര​കാ​ര​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ആ​ദാ​യ​നി​കു​തി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് അ​ട​ച്ച​ത്.

തു​ട​ർ​ന്നു​ള്ള 38 വ​ർ​ഷ കാ​ല​യ​ള​വി​ൽ എ​ൻ.​ഡി. തി​വാ​രി, മു​ലാ​യം സിം​ഗ് യാ​ദ​വ്, മാ​യാ​വ​തി, രാ​ജ്നാ​ഥ് സിം​ഗ് മു​ത​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് വ​രെ 19 മു​ഖ്യ​മ​ന്ത്രി​മാ​രും വി​വി​ധ പാ​ർ​ട്ടി​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം മ​ന്ത്രി​മാ​രും യു​പി ഭ​രി​ച്ചു. ഇ​വ​രെ​ല്ലാം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നു ത​ന്നെ ത​ങ്ങ​ളു​ടെ ആ​ദാ​യ​നി​കു​തി അ​ട​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു സാ​ന്പ​ത്തി​ക​വ​ർ​ഷ​വും യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളു​ടെ ആ​ദാ​യ​നി​കു​തി അ​ട​ച്ച​തും സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ​നി​ന്നാ​യി​രു​ന്നു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം മാ​ത്രം 86 ല​ക്ഷം രൂ​പ യോ​ഗി​യു​ടെ​യും മ​ന്ത്രി​മാ​രു​ടേ​തു​മാ​യി നി​കു​തി​യ​ട​ച്ചു.

തു​ച്ഛ​മാ​യ ശ​ന്പ​ളം ല​ഭി​ക്കു​ന്ന​വ​രും ദ​രി​ദ്ര​ര​രു​മാ​ണെ​ന്ന​താ​ണ് ഖ​ജ​നാ​വി​ൽ​നി​ന്ന് ഇ​വ​രു​ടെ ആ​ദാ​യ​നി​കു​തി അ​ട​യ്ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക ന​ല്കി​യ സ​മ​യ​ത്ത് കോ​ടി​ക​ളു​ടെ സ്വ​ത്തു വി​വ​രം പ്ര​ഖ്യാ​പി​ച്ച​വ​രെ​യാ​ണു ദ​രി​ദ്ര​രാ​യി ക​ണ​ക്കാ​ക്കി​യ​ത്.

2012-ലെ ​രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി​യ​ത് 111 കോ​ടി രൂ​പ​യു​ടെ സ്വ​ത്താ​യി​രു​ന്നു. ത​നി​ക്കും ഭാ​ര്യ ഡിം​പി​ളി​നു​മാ​യി 37 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ഉ​ണ്ടെ​ന്നാ​യി​രു​ന്നു 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് 95,98,053 രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളു​ണ്ട്.

Related posts