യു​പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്കു​ള്ളപ്ര​ഡി​ക്‌​ഷ​ൻ മോ​ഡ്യൂ​ളു​മാ​യികെ​എ​സ്‌​യു​എം സ്റ്റാ​ർ​ട്ട​പ്പ്

തി​രു​വ​ന​ന്ത​പു​രം: യു​പി​എ​സ്‌​സി മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ഡി​ക്‌​ഷ​ൻ മോ​ഡ്യൂ​ളു​മാ​യി കെ​എ​സ്‌​യു​എ​മ്മി​നു കീ​ഴി​ലു​ള്ള ‘എ​ഡ്മി എ​ഐ’ സ്റ്റാ​ർ​ട്ട​പ്പ്. കേ​ര​ള​ത്തി​ലെ ആ​ദ്യ നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ലേ​ണിം​ഗ് പ്ലാ​റ്റ് ഫോ​മാ​ണ് എ​ഡ്മി എ​ഐ.

യു​പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ ചോ​ദ്യ​ങ്ങ​ളാ​യി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​ത​ടി​സ്ഥാ​ന​മാ​ക്കി ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​നും ഈ ​പ്ലാ​റ്റ്ഫോം സ​ഹാ​യ​ക​മാ​ണ്.

യു​പി​എ​സ്‌​സി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ൾ പ്ര​വ​ചി​ക്കാ​ൻ എ​ഡ്മി എ​ഐ​യ്ക്ക് ക​ഴി​യും. എ​ഐ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ത്ര​ങ്ങ​ളു​ടെ​യും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ​യും വി​പു​ല​മാ​യ വി​ശ​ക​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ യു​പി​എ​സ്‌​സി പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ലെ സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ എ​ഡ്മി എ​ഐ യു​ടെ പ്ര​വ​ച​നം 85 ശ​ത​മാ​നം കൃ​ത്യ​ത കാ​ണി​ച്ചി​രു​ന്നു. സ​മ​കാ​ലി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 74 ചോ​ദ്യ​ങ്ങ​ളി​ൽ 63 എ​ണ്ണ​വും എ​ഡ്മി എ​ഐ പ്ര​വ​ചി​ച്ച​താ​ണെ​ന്ന​തു ശ്ര​ദ്ധേ​യം. എ​ഐ സ​ങ്കേ​ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ 266 വി​ഷ​യ​ങ്ങ​ളാ​ണ് പ്രി​ലിം​സ് പ​രീ​ക്ഷ​യ്ക്കാ​യി എ​ഡ്മി എ​ഐ പ്ര​വ​ചി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ശി​മ​യോ​ൻ സാ​മു​വ​ൽ, തേ​ജ​സ് സു​ഷീ​ൽ, ഗി​ഡ്സെ​ൻ ബേ​ബി എ​ന്നി​വ​രാ​ണ് എ​ഡ്മി എ​ഐ​യ്ക്കു പി​ന്നി​ൽ. പി​ന്നീ​ട് അ​ത് ആ​റം​ഗ ടീ​മാ​യി വ​ള​ർ​ന്നു. സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഈ ​ലേ​ണിം​ഗ് പ്ലാ​റ്റ്ഫോ​മി​നു നി​ല​വി​ൽ 5000 ത്തി​ല​ധി​കം സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്.

Related posts

Leave a Comment