ഉ​ർ​വ​ശി​യും ജ​ഗ​ദീ​ഷും വീ​ണ്ടും… റൂം ​ന​മ്പ​ർ 9 ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​ക​ളാ​യ ജ​ഗ​ദീ​ഷും ഉ​ർ​വ​ശി​യും മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ച്ച് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘റൂം ​ന​മ്പ​ർ 9’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ജ​യ് മോ​ഹ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

‘സ്ത്രീ​ധ​നം’, ‘ഭാ​ര്യ’, ‘സിം​ഹ​വാ​ല​ൻ മേ​നോ​ൻ’ തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ ഈ ​ജോ​ഡി​ക​ൾ ഒ​ന്നി​ച്ച് എ​ത്തു​മ്പോ​ൾ ആ​കാം​ക്ഷ ഏ​റു​ക​യാ​ണ്. സി​നി​മാ​റ്റി​ക് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ വി​ലാ​സ് കു​മാ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഫൈ​സ​ൽ അ​ലി നി​ർ​വ​ഹി​ക്കു​ന്നു. ബി. ​കെ. ഹ​രി​നാ​രാ​യ​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ, ശ​ങ്ക​ർ ശ​ർ​മ്മ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ശ​ങ്ക​ർ ശ​ർ​മ്മ, ചി​ത്ര​സം​യോ​ജ​നം-​ര​ഞ്ജ​ൻ എ​ബ്ര​ഹാം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ജീ​വ് ച​ന്തി​രൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​മ​നു ജ​ഗ​ത്, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ്-​പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ്- അ​നീ​വ് സു​കു​മാ​ർ, സ്റ്റി​ൽ​സ്-​റി​ഷാ​ജ് മു​ഹ​മ്മ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- യെ​ല്ലോ​ടൂ​ത്ത്, സൗ​ണ്ട് ഡി​സൈ​ൻ-​ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, ക​ള​റി​സ്റ്റ്-​രം​ഗ്‌​റേ​സ് മീ​ഡി​യ​വ​ർ​ക്സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ഉ​ണ്ണി പൂ​ങ്കു​ന്നം, ആ​ക്ഷ​ൻ-​ശ​ര​വ​ണ​ൻ സ​ത്യ, അ​നി​ൽ അ​ല​ക്സ്, മാ​ർ​ക്ക​റ്റിം​ഗ്-​അ​ക്ഷ​യ് പ്ര​കാ​ശ്, അ​ഖി​ൽ വി​ഷ്ണു വി. ​എ​സ്, പി​ആ​ർ​ഒ-​എ. എ​സ് ദി​നേ​ശ്.

Related posts

Leave a Comment