ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ, പ​തി​ബെ​ൽ ക​ന്പ​നി എ​ൻ​ജി​നി​യ​റു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; ക​ത്രി​ക​പ്പൂ​ട്ടി​ൽ ഗ്യാ​നേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എം​സി റോ​ഡ് ന​വീ​ക​ര​ണ ക​രാ​റെ​ടു​ത്ത പ​തി​ബെ​ൽ ക​ന്പ​നി എ​ൻ​ജി​നി​യ​റു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പാ​തി​വ​ഴി നി​ല​ച്ച അ​ന്വേ​ഷ​ണം
ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗ്യാ​നേ​ഷ് കു​മാ​ർ 2006ൽ ​സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ലെ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. നേ​ര​ത്തേ അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​ഷ​യം നി​യ​മ​പ​ര​മാ​യി പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് വി​ജി​ല​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​ർ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​സെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മോ​പ​ദേ​ശ​വും തേ​ടി​യി​രു​ന്നു. അ​ഴി​മ​തി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും.
ലോ​ക ബാ​ങ്ക് ധ​ന​സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ രൂ​പ​വ​ത്ക​രി​ച്ച കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്‌​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലേ​ഷ്യ​ൻ, കൊ​ച്ചി ക​ന്പ​നി ക​ണ്‍​സോ​ർ​ഷ്യ​മാ​യ പ​തി​ബെ​ലാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. മ​ലേ​ഷ്യ​ൻ സ്വ​ദേ​ശി​യും എ​ൻ​ജി​നി​യ​റു​മാ​യ ലീ ​സി ബെ​ൻ ആ​യി​രു​ന്നു പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ. റോ​ഡ് നി​ർ​മാ​ണം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ തി​രി​ച്ചെ​ത്തി​യ ലീ ​സി ബെ​ൻ ര​ണ്ടു കു​റി​പ്പു​ക​ൾ എ​ഴു​തി​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രേ കു​റ്റാ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ. ബി​ല്ലു​ക​ൾ യ​ഥാ​സ​മ​യം പാ​സാ​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ചു, കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ശ​ത്രു​ത​യോ​ടെ പെ​രു​മാ​റി തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ക​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം
ലീ ​സി ബെ​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​ല്ല എ​ന്ന പ​രാ​തി​യു​ണ്ടാ​യി. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു എ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി.
ലീ ​സി ബെ​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​രാ​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് ഇ​പ്പോ​ൾ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ എ​ന്ന പ​ദ​വി​യു​ടെ സം​ര​ക്ഷ​ണം അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​കി​ല്ല. നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി വി​ജി​ല​ൻ​സ് മു​ന്നോ​ട്ടു​പോ​കും- ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കും; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ക്രി​മി​ന​ൽ ന​ട​പ​ടി നേ​രി​ടു​ന്ന​തി​ൽ നി​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രി​ര​ക്ഷ ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ളു​ടെ സാ​ധു​ത​യും കോ​ട​തി പ​രി​ശോ​ധി​ക്കും. ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം ത​ൽ​ക്കാ​ല​ത്തേ​ക്ക് കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​വ റ​ദ്ദാ​ക്കു​മെ​ന്ന് ബെ​ഞ്ചി​ലം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലെ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോം ​ആ​റി​ൽ ര​ണ്ട് അ​ധി​ക വ്യ​വ​സ്ഥ​ക​ൾ ചേ​ർ​ത്തു. ഈ ​രീ​തി​യി​ൽ ഫോം ​ആ​റ് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മേ​ന​ക ഗു​രു​സ്വാ​മി വാ​ദി​ച്ചു. എ​ന്നാ​ൽ ഫോം ​ആ​റി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക് ത​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. നീ​തി​പൂ​ർ​വ​ക​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം.

വോ​ട്ട​വ​കാ​ശം ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്നും മേ​ന​ക ഗു​രു​സ്വാ​മി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി കേ​സി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഗൃ​ഹ​പാ​ഠം ചെ​യ്തി​ട്ടു​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ്യ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഹ​ർ​ജി​ക​ൾ ഒ​ന്നി​ച്ച് തു​ട​ർ​വാ​ദ​ത്തി​നാ​യി കോ​ട​തി മാ​റ്റി.

വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന​തി​നെ​തി​രേ സു​പ്രീം​കോ​ട​തി ജ​ഡ്ജി
ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കി അ​വ​രെ സ്വ​ന്തം രാ​ജ്യ​ത്തു ര​ണ്ടാം​കി​ട​ക്കാ​രാ​ക്കി മാ​റ്റു​ന്ന ഏ​തു ന​ട​പ​ടി​യും തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​വും ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​വു​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഉ​ജ്ജ്വ​ൽ ഭു​യാ​ൻ.

വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രെ​ന്നും ഇ​ല്ലാ​ത്ത​വ​രെ​ന്നും ര​ണ്ടു​ത​രം പൗ​ര​ന്മാ​രെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്നി​ല്ല. ഇ​ത്ത​രം ന​ട​പ​ടി​ക​ളെ യാ​തൊ​രു ന്യാ​യീ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടും വെ​ള്ള​പൂ​ശാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം കൂ​ട്ട​ത്തോ​ടെ ത​ട​യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 326, ആ​ർ​ട്ടി​ക്കി​ൾ 14 എ​ന്നി​വ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഒ​രു ഏ​ജ​ൻ​സി​ക്കും ഇ​തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ന​ൽ​സാ​ർ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലോ​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തെ (എ​സ്ഐ​ആ​ർ) തു​ട​ർ​ന്ന് രാ​ജ്യ​ത്തെ 13 കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രി​ക​യും ഇ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​വും തെ​രു​വു​സ​മ​ര​ങ്ങ​ളും ക​ന​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യു​ടെ നി​ർ​ണാ​യ​ക പ​രാ​മ​ർ​ശം.
വോ​ട്ട് ചെ​യ്യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ങ്കി​ലും അ​തൊ​രു ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി പ​ല​പ്പോ​ഴാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ഉ​ജ്ജ്വ​ൽ ഭു​യാ​ൻ പ​റ​ഞ്ഞു.

ഒ​രു പൗ​ര​ന് മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ​യും വാ​ദം കേ​ൾ​ക്കാ​തെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്നു പേ​ര് നീ​ക്കം ചെ​യ്യാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല (മ​രി​ച്ച​വ​രു​ടെ കാ​ര്യ​ത്തി​ലൊ​ഴി​കെ). വോ​ട്ട​വ​കാ​ശം ത​ട്ടി​യെ​ടു​ക്കു​ന്ന​തു ശ​രീ​ര​ത്തി​ൽ​നി​ന്ന് ആ​ത്മാ​വി​നെ വേ​ർ​പെ​ടു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണ്.

പ​ദ​വി​യോ സാ​മ്പ​ത്തി​ക സ്ഥി​തി​യോ നോ​ക്കാ​തെ, സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ത​ട്ടു​ക​ളി​ലു​മു​ള്ള പൗ​ര​ന്മാ​രു​ടെ വോ​ട്ടി​നും ഒ​രേ മൂ​ല്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Related posts

Leave a Comment