എന്റെ പൊന്നുചേട്ടാ, സായിപ്പാണേലും കൈയില്‍ അഞ്ചിന്റെ പൈസയില്ല! മൂന്നാറില്‍ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച സായിപ്പ് ഇറങ്ങിയോടി, പിന്നെ സംഭവിച്ചത്…

usസായിപ്പാണേലും ഗതികെട്ടാല്‍ മലയാളിയുടെ സ്വഭാവം കാണിക്കും. ഇല്ലെന്നാണ് പറയുന്നതെങ്കില്‍ മൂന്നാറില്‍ നടന്ന ഈ സംഭവത്തെക്കുറിച്ച് കേള്‍ക്കുക. അമേരിക്കയില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തിയതാണ് 38കാരനായ ആ അമേരിക്കക്കാരന്‍. കേരളത്തിലെത്തിയപ്പോഴാണ് നോട്ടെല്ലാം സര്‍ക്കാര്‍ നിരോധിച്ചെന്നറിയുന്നത്. ദൈവത്തിന്റെ നാടാണെങ്കിലും പട്ടിണി സായിപ്പിന് പണ്ടേ അത്ര സുഖമുള്ള അവസ്ഥയല്ല. ആദ്യ രണ്ടുദിവസം വെള്ളംകുടിച്ച് ജീവിച്ചു. മൂന്നാംദിവസമായതേ വിശപ്പ് അതിന്റെ പൂര്‍ണാവസ്ഥയിലെത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല.

നേരെ അടുത്തുകണ്ട ഹോട്ടലില്‍ കയറി മൂക്കുമുട്ടെ തിന്നു. കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ കൈ കഴുകിയെത്തിയതേ ഒറ്റയോട്ടം. ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും നടന്നില്ല. അതിനാല്‍ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു. കൈയിലുണ്ടായിരുന്ന പണംകൊണ്ട് വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലത്തെി. ഇവിടുത്തെ ഏതെങ്കിലും എ.ടി.എം കൗണ്ടറില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പോയ കൗണ്ടറുകളൊന്നും തുറന്നിട്ടില്ല.

കഥയുടെ ബാക്കി ഇങ്ങനെ, ഓട്ടത്തില്‍ മുന്നിലായ ഹോട്ടലുകാരന്‍ സായിപ്പിനെ ഓടിച്ചിട്ടു പിടിച്ചു. എന്നാല്‍ സായിപ്പ് നിസഹായതയോടെ തന്റെ അവസ്ഥ പറഞ്ഞു. അലിവുതോന്നിയ ഹോട്ടലുകാരന്‍ സായിപ്പിനെ വിട്ടയച്ചെന്നുമാത്രമല്ല, പോകുംവരെ ഭക്ഷണവും വാഗ്ദാനം ചെയ്തു. കണ്ണുനിറഞ്ഞ സായിപ്പ് ഹോട്ടലുകാരനെ കെട്ടിപ്പിടിച്ചാണ് നന്ദിയറിയിച്ചതത്രേ. അതേസമയം ഡിസംബറായതോടെ വിദേശികളടക്കം സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്.

Related posts