ഉ​ത്ര കൊലക്കേസ്; സൂ​ര​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്നും ചോ​ദ്യം ചെ​യ്യും


കൊ​ല്ലം: അ​ഞ്ച​ലി​ൽ ഉ​ത്ര എ​ന്ന യു​വ​തി​യെ പാ​മ്പു​ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് സൂ​ര​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്നും ചോ​ദ്യം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​ൻ രാഷ്‌ട്ര​ദീ​പി​ക​യോ​ട്.

സൂ​ര​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രേ​യും ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു . ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​താ​യി ഒ​രു സു​ഹൃ​ത്ത് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

അ​റ​സ്റ്റ് ഭ​യ​ന്ന് മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ക്കാ​ൻ സൂ​ര​ജ് അ​ഭി​ഭാ​ഷ​ക​നെ തേ​ടി പോ​യ​താ​യും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സൂ​ര​ജ് ഒ​ളി​വി​ൽ പോ​യ​പ്പോ​ൾ​ സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​യി​രി​ക്കും ഇ​ന്ന് ചോ​ദ്യം ചെ​യ്യുക.​

പാ​മ്പു​ക​ളെ വാ​ങ്ങി​യ കാ​ര്യ​വും സൂ​ര​ജ് സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. സൂ​ര​ജി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഉ​റ​ക്ക​ഗു​ളി​ക വാ​ങ്ങി​യ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.അ​തേ സ​മ​യം ര​ണ്ടു ത​വ​ണ ഉ​ത്ര​യെ പാ​മ്പു​ക​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സു വേ​ണ്ട​ പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്ന അ​ഞ്ച​ൽ പോ​ലീ​സി​നെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment