തു​ഷാ​റി​നെ ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്ക്; കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യാ​ണ് മു​ര​ളീ​ധ​ര​ൻ

 

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കും. ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി​യാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 18 രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ വ​ക്താ​വ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ജി.​വി.​എ​ൽ ന​ര​സിം​ഹ​റാ​വു മ​ത്സ​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ നേ​തൃ​ത്വം ത​ഴ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബി​ഡി​ജെ​എ​സ് എ​ൻ​ഡി​എ​യി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ അം​ഗ​മാ​യാ​ണ് മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.​നേ​ര​ത്തെ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​ന​വും ന​ട​ൻ സു​രേ​ഷ് ഗോ​പി​യും ബി​ജെ​പി ടി​ക്ക​റ്റി​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

Related posts