ആ ദൃശ്യങ്ങള്‍ അസ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുകയോ, അപ് ലോഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ? പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അവ്യക്തമായ മറുപടിയുമായി പ്രതികള്‍

കൊ​ച്ചി: വ​ടു​ത​ല​യി​ല്‍ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ഇ​ന്നു തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. വ​ടു​ത​ല സ്വ​ദേ​ശി​ക​ളും ദ​മ്പ​തി​ക​ളു​മാ​യ ബി​ബി​ൻ, വ​ര്‍​ഷ ഇ​വ​രു​ടെ സു​ഹൃ​ത്തും ഒ​ന്നാം പ്ര​തി​യു​മാ​യ ലി​തി​ന്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​രെ ഇ​ന്ന​ലെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ബി​ബി​നും വ​ര്‍​ഷ​യു​മാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് നോ​ര്‍​ത്ത് എ​സ്‌​ഐ അ​ന​സ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​വ അ​സ്ലീ​ല സൈ​റ്റു​ക​ള്‍​ക്ക് വി​ല്‍​ക്കു​ക​യോ, അ​പ്ലോ​ഡ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് പ്ര​തി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് മൂ​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലി​തി​ന്‍ പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ ബി​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് മ​റ്റു ര​ണ്ടു പ്ര​തി​ക​ളും പ​ക​ര്‍​ത്തി​യ​ത്. ബി​ബി​ന്‍റെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ലി​തി​ൻ. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ വ​ര്‍​ഷ​യു​ടേ​യും ബി​ബി​ന്‍റെ​യും വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സം മു​ത​ലാ​ണ് പ്ര​തി ലി​തി​ന്‍ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

പെ​ണ്‍​കു​ട്ടി​യെ ര​ണ്ട് ത​വ​ണ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് ലി​തി​ന്‍ പീ​ഡി​പ്പി​ക്കു​ക​യും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ദ​മ്പ​തി​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി​യാ​യ വ​ര്‍​ഷ​യു​ടെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഒ​ന്നാം പ്ര​തി ലി​തി​ന്‍ പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

Related posts