ഞ​ങ്ങ​ളും സ്മാ​ർ​ട്ടാ​യി… സ​മ്പു​ഷ്ട കേ​ര​ളം പ​ദ്ധ​തിക്കായി  അങ്കണ​വാ​ടി ടീ​ച്ച​ർ​മാരും ഇ​നി സ്മാ​ർ​ട്ടാ​കും

കോ​ട്ട​യം: അങ്കണവാ​ടി ടീ​ച്ച​ർ​മാ​ർ ഇ​നി സ്മാ​ർ​ട്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നാ​ഷ​ണ​ൽ ന്യു​ട്രീ​ഷ​ൻ മി​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​ന്പു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 2050 അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കി.

നി​ല​വി​ൽ അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​രു​ന്ന പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി, ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണം, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി​യാ​യ വ​നി​താ ശി​ശു​വി​ക​സ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളും മ​റ്റും ഇ​നി ആ​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ന​ൽ​കു​ക.

ഇ​തി​നാ​യി ഐ​സി​ഡി​എ​സ് സി​എ​എ​സ് എ​ന്ന പേ​രി​ൽ നാ​ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ൻ മി​ഷ​ൻ വ​കു​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചും അങ്കണവാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കോ​ട്ട​യ​ത്ത് മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തി വ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും സ​മാ​പി​ച്ചു. ലാ​വ​യു​ടെ സ്മാ​ർ​ട്ട് ഫോ​ണും ബി​എ​സ്എ​ൻ​എ​ൽ സിം ​കാ​ർ​ഡും പ​വ​ർ ബാ​ങ്കു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts