ചര്‍ച്ച തുടരുന്നു..! ബിജെപിക്കു താല്പര്യം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്; ഗവർണർക്കെതിരേ സാമ്ന

നിയാസ് മുസ്തഫ
മ​ഹാ​രാ‌‌​ഷ്‌‌​ട്ര​യി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. ശി​വ​സേ​ന​യെ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ഏ​ക​ദേ​ശ ധാ​ര​ണ​യി​ൽ എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു​ണ്ട്. പ​ക്ഷേ ഒ​രു വ്യ​വ​സ്ഥ എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ശി​വ​സേ​ന​യ്ക്കു മു​ന്നി​ൽ വ​യ്ക്കും.

ഏ​ക സി​വി​ൽ കോ​ഡ്, ഹി​ന്ദു രാ​ഷ്‌‌ട്രം, പ്രാ​ദേ​ശി​ക വാ​ദം തു​ട​ങ്ങി​യ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ശി​വ​സേ​ന​യു​ടെ തീ​വ്ര​നി​ല​പാ​ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക എ​ന്ന​താ​യി​രി​ക്കും ആ ​വ്യ​വ​സ്ഥ. മാ​ത്ര​വു​മ​ല്ല, ഭ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഒ​രു പൊ​തു മി​നി​മം പ​രി​പാ​ടി ഉ​ണ്ടാ​വേ​ണ്ട​തു​മു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ ശി​വ​സേ​ന​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നെ​യും എ​ൻ​സി​പി​യേ​യും വി​ല​ക്കി​യ നേ​താ​ക്ക​ളെ​യും ഇ​ത​ര പാ​ർ​ട്ടി​ക​ളെ​യും അ​നു​ന​യി​പ്പി​ക്കാ​നാ​വു​മെ​ന്നും എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​രു​തു​ന്നു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​സേ​ന ഏ​തു ത​ര​ത്തി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​നും വ​ഴ​ങ്ങു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. ആ​ദ്യ​ത്തെ ര​ണ്ട​ര​വ​ർ​ഷം ശി​വ​സേ​ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി പ​ദം ന​ൽ​കാ​ൻ എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ത​യാ​റാ​യേ​ക്കും. ബാ​ക്കി​യു​ള്ള ര​ണ്ട​ര വ​ർ​ഷം എ​ൻ​സി​പി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് അ​വ​കാ​ശം ഉ​ന്ന​യി​ക്കും. സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നോ​ട്ടം. ഇ​തോ​ടൊ​പ്പം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം തു​ല്യ​മാ​യി വീ​തി​ച്ചേ​ക്കും.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്‌‌​ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ മ​തി​യാ​യ സ​മ​യം ത​ന്നി​ല്ലാ​യെ​ന്നും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ൽ ശി​വ​സേ​ന ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ഈ ​ഹ​ർ​ജി​യി​ൽ​മേ​ലു​ള്ള കോ​ട​തി​യു​ടെ തീ​രു​മാ​നം ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ശി​വ​സേ​നയുടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചാ​ൽ ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും

ശി​വ​സേ​ന അ​ക​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​മാ​രെ അ​ട​ർ​ത്തി​യെ​ടു​ത്ത് സ​ർ​ക്കാ​രു​ണ്ടാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി. സം​സ്ഥാ​ന​ത്ത് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​ഗ്ര​ഹം. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച് ഒ​റ്റ​യ്ക്ക് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടൂ​ന്നു.

പ​ക്ഷേ, ത​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ ശി​വ​സേ​ന തി​രി​കെ​യെ​ത്തി​യാ​ൽ അ​വ​രു​മാ​യി പ​ഴ​യ ബ​ന്ധം തു​ട​രു​ന്ന​തി​ൽ ബി​ജെ​പി​ക്ക് എ​തി​ർ​പ്പു​മി​ല്ല. അങ്ങനെ വന്നാൽ മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ട​ണ​മെ​ന്ന നി​ല​പാ​ട് ശി​വ​സേ​ന ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ് ബി​ജെ​പി വി​ല​യി​രു​ത്തു​ന്ന​ത്.

ശി​വ​സേ​ന​യി​ലെ പ​ല എം​എ​ൽ​എ​മാ​രും ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന് ബി​ജെ​പി ഇ​പ്പോ​ഴും അ​വ​കാ​ശ​പ്പെ​ടു​ന്നു. ശി​വ​സേ​ന ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യെ കോ​ണ്‍​ഗ്ര​സും എ​ൻ​സി​പി​യും വി​ഡ്ഢി​യാ​ക്കു​ക​യാ​ണെ​ന്നും ത​ങ്ങ​ളോ​ടൊ​പ്പം ചേ​രു​ക​യ​ല്ലാ​തെ ശി​വ​സേ​ന​യ്ക്ക് മ​റ്റു വ​ഴി​ക​ളി​ല്ലാ​യെ​ന്നു​മാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

രാ​ഷ്ട്ര​പ​തി ഭ​ര​ണം മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ശിവസേന തലവൻ ഉ​ദ്ധ​വ് താ​ക്ക​റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച​ത്. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ മ​തി​യാ​യ സ​മ​യം ന​ൽ​കി​യി​ല്ലെ​ന്നും 48 മ​ണി​ക്കൂ​ർ സ​മ​യം ചോ​ദി​ച്ച ത​ങ്ങ​ൾ​ക്ക് ഗ​വ​ർ​ണ​ർ ഇ​പ്പോ​ൾ ആ​റ് മാ​സം ത​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച് ഉ​ദ്ധ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ശിവസേനയുടെ മുഖപത്രമായ സാമ്ന ഗവർണ റുടെ നടപടിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്.  വർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതും വഞ്ചനയാ ണെന്നും രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കു മെന്നും സാമ്നയിൽ പറയുന്നു.

Related posts