മ​ദ്യല​ഹ​രി​യി​ൽ ഭാര്യയെ ക്രൂരമർദനം; തടയാനെത്തിയ  ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു മരുമകൻ

പാ​റ​ശാ​ല: മ​ദ്യ ല​ഹ​രി​യി​ൽ മ​രു​മ​ക​ൻ ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോ​ടെ പ്ലാ​മൂ​ട്ടു​ക​ട​ക്കു സ​മീ​പം ക​ട​കു​ള​ത്താ​ണ് സം​ഭ​വം.

പ്ലാ​മൂ​ട്ടു​ക്ക​ട കാ​ന്ത​ളൂ​ർ ചീ​നി​വി​ള വീ​ട്ടി​ൽ ത​ങ്കം(65 )ആണ് ​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നെ തു​ട​ർ​ന്ന് മ​ക​ളു​ടെ ഭ​ർ​ത്താ​വു റോ​ബ​ർ​ട്ടി​നെ നാ​ട്ടു​ക​ാർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ത​ങ്ക​ത്തി​ന്‍റെ മ​ക​ൾ പ്രീ​ത​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷlaharimar​ത്തോ​ള​മാ​യി റോ​ബ​ർ​ട്ടു​മൊ​ത്തു ത​ങ്ക​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന്.

റോ​ബ​ർ​ട്ട് മ​ദ്യ​പി​ച്ചുവ​ന്നു വ​ഴ​ക്കുണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​തി​വു​പോ​ലെ മ​ർ​ദന​മേ​റ്റു​ള്ള പ്രീ​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ത​ട​യാ​നെ​ത്തി​യ ത​ങ്ക​ത്തി​ന്‍റെ ത​ല​യി​ൽ ത​ടി​കൊ​ണ്ട​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​ത്തി​നെ നാ​ട്ടു​കാ​ർ പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ മ​രി​ച്ചു.

Related posts

Leave a Comment