വ​ള്ളം​കു​ളം ത​ടി ഉ​പ​ക​ര​ണ യൂ​ണി​റ്റി​ല്‍ തീപിടിത്തം; ആളപായമില്ല; കോടിയുടെ നഷ്ടമെന്ന് ഉടമസ്ഥൻ


തി​രു​വ​ല്ല: തി​രു​വ​ല്ല വ​ള്ളം​കു​ള​ത്ത് ത​ടി​മി​ല്ലി​ല്‍ വ​ന്‍ അ​ഗ്‌​നി​ബാ​ധ. വ​ള്ളം​കു​ളം പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ബോ​ണി വു​ഡ്‌​സി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.30ഓ​ടെ​യാ​ണ് സം​ഭ​വം.

ത​ടി​യും ഫ്‌​ളൈ​വു​ഡും ഉ​പ​യോ​ഗി​ച്ച് സോ​ഫ അ​ട​ക്ക​മു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന യു​ണി​റ്റി​ലാ​ണ് തീപി​ടിത്തം ഉ​ണ്ടാ​യ​ത്. 5000 സ്‌​ക്വ​യര്‍ ഫീ​റ്റോ​ളം വ​രു​ന്ന യൂ​ണി​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തിന​ശി​ച്ചു.

പ​രി​സ​ര​ത്തു പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ള്‍​പ്പെ​ടെ അ​ഗ്്‌​നി​ക്കി​ര​യാ​യി.തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, പ​ത്ത​നം​തി​ട്ട , ച​ങ്ങ​നാ​ശേ​രി, കോ​ഴ​ഞ്ചേ​രി,

മ​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഏ​ഴ് ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ഗ്‌​നി​രക്ഷാ സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

തീ​പി​ടിത്ത​ത്തെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ക​ത്തി താ​ഴേ​ക്കു പ​തി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്‍ വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ടു ​വീ​ല​ര്‍ പൂ​ര്‍​ണ​മാ​യും മി​നി​ലോ​റി ഭാ​ഗി​ക​മാ​യും ക​ത്തി.

സ്ഥാ​പ​ന​ത്തോ​ടു ചേ​ര്‍​ന്ന മു​റി​യി​ല്‍ മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഞാ​ലി​ക്ക​ണ്ടം കൊ​ണ്ടൂ​ര്‍ സാ​മു​വ​ല്‍ ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് കാ​ര​ണം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​ണെ​ന്നും അ​ഗ്‌​നി സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള​ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും‍ സ്ഥാ​പ​ന ഉ​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ബി. വേ​ണു​ക്കു​ട്ട​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment