വി​ദ​ഗ്ധ ചി​കി​ത്സ! ത​ല​യി​ലെ മു​റി​വി​ൽ മു​ടി നീ​ക്കാ​തെ സ്റ്റാ​പ്ല​ര്‍ അ​ടി​ച്ചു​വി​ട്ടു, ബാ​ല​ന് ക​ഠി​ന വേ​ദ​ന; സംഭവം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജില്‍ ​

കാ​യം​കു​ളം: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി രം​ഗ​ത്ത്.

അ​പ​ക​ട​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ പ​ത്ത് വ​യ​സു​കാ​ര​ന്‍റെ മു​റി​വ്, മു​ടി വൃ​ത്തി​യാ​ക്കാ​തെ സ്റ്റാ​പ്ല​ര്‍ പി​ന്ന് അ​ടി​ച്ചു വീ​ട്ടി​ല്‍ പ​റ​ഞ്ഞു​വി​ട്ട​താ​യാ​ണ് പ​രാ​തി.

കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര കൊ​ട്ട​ക്കാ​ട്ട് നൗ​ഷാ​ദ് ആ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി​യ​ത്.

നൗ​ഷാ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​നെ (10) ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ​പ​ക​ട​ത്തി​ല്‍ ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ മു​റി​വ് വൃ​ത്തി​യാ​ക്കു​ന്ന​തി​നോ ത​ല​മു​ടി മാ​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നോ ത​യാ​റാ​കാ​തെ മു​റി​വ് കൂ​ട്ടി​പി​ടി​ച്ചു സ്റ്റാ​പ്ല​ര്‍ അ​ടി​ച്ചു വി​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വീ​ട്ടി​ലെ​ത്തി​യ ഇ​ഹ്‌​സാ​ന് ക​ഠി​ന​മാ​യ ത​ല​വേ​ദ​ന ഉ​ണ്ടാ​യ​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ ഉ​ട​ന്‍​ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ഹ്‌​സാ​ന് ത​ല​യ്ക്ക് ഉ​ണ്ടാ​യ മു​റി​വ് ആ​ഴ​മു​ള്ള​താ​ണെ​ന്നും ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് മു​ടി നീ​ക്കം ചെ​യ്ത് മു​റി​വ് വൃ​ത്തി​യാ​ക്കി തു​ട​ർ ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment