24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ തീ​രു​മാ​നം. ഇ​തി​ൻ്റെ ഭാ​ഗ​മാ​യി 24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളാ​ണ് ഇ​നി നി​ർ​മി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള 50 റേ​ക്കു​ക​ൾ ചെ​ന്നൈ പെ​ര​മ്പൂ​രി​ലെ ഇ​ൻ്റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചെ​ന്നൈ ഐ​സി​എ​ഫി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

ഇ​പ്പോ​ൾ രാ​ജ്യ​ത്ത് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് 16 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നാ​ണ്. ഈ ​സെ​മി ഹൈ ​സ്പീ​ഡ് ട്രെ​യി​നി​ൽ 11 തേ​ർ​ഡ് ഏ​സി , നാ​ല് സെ​ക്ക​ൻ്റ് ഏ​സി , ഒ​രു ഫ​സ്റ്റ് ക്ലാ​സ് ഏ​സി കോ​ച്ചു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഐ​സി​എ​ഫി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ൽ നി​ർ​മി​ച്ച ആ​ദ്യ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ ഹൗ​റ​യ്ക്കും കാ​മാ​ഖ്യ യ്ക്കും ​മ​ധ്യേ​യു​ള്ള റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.ഇ​തി​ന് ല​ഭി​ച്ച വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് 24 കോ​ട്ടു​ള്ള വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ എ​ത്ര​യും വേ​ഗം നി​ർ​മി​ച്ച് ട്രാ​ക്കി​ലി​റ​ക്കാ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ച്ച​ത്.

ഇ​ത് കൂ​ടാ​തെ ചെ​ന്നൈ ഐ​സി​എ​ഫി​ൽ മും​ബൈ​യി​ലെ സ​ബ​ർ​ബ​ൻ റെ​യി​ൽ​വേ​യ്ക്ക് വേ​ണ്ടി 15 കോ​ച്ചു​ക​ളു​ള്ള ഇ​ല​ക്ട്രി​ക് മ​ൾ​ട്ടി​പ്പി​ൾ യൂ​ണി​റ്റ് ട്രെ​യി​നു​ക​ളും നി​ർ​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ത് കൂ​ടാ​തെ അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ള്ളു​ടെ മൂ​ന്നാം പ​തി​പ്പി​ൻ്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ഐ​സി​എ​ഫി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment