വണ്ടിപ്പെരിയാര്‍: കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. അരണക്കല്‍ ഗ്രാമ്പി എസ്റ്റേറ്റ് ഒന്നാം നമ്പര്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് നാലു വയസിന് മുകളില്‍ പ്രായമുള്ള ആണ് പുലി ഇന്നലെ ഉച്ചകഴിഞ്ഞ് കുടുങ്ങിയത്.
സിറിയക് തോമസ് എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സമ്മർദങ്ങൾക്കൊടുവിലാണ് പ്രദേശത്ത് ഭീതിവിതച്ച കടുവയെ ലക്ഷ്യമിട്ട് കൂട് സ്ഥാപിച്ചത്.
പരിശോധനയിൽ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ടതോടെ പുലിയെ ഗൂഡ്രിക്കല്‍ റേഞ്ചിലെ ഉള്‍വനത്തില്‍ തുറന്നുവിടാൻ കോട്ടയം ഡിഎഫ്ഒ പ്രഭുല്‍ അഗര്‍വാൾ നിർദേശം നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ദിലീഫ് ബഷീർ, ഡി. ബെന്നി, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവര്‍ സ്ഥലത്തെത്തി.
