ദുരൂഹതയുടെ ചുരുളഴിഞ്ഞു! യു​വ സൈ​നി​കോ​ദ്യോ​ഗ​സ്ഥയുടെ തിരോധാനം; കൊലപാതകി ജീവനൊടുക്കി; കാമുകി പിടിയിൽ

അ​മേ​രി​ക്ക​ന്‍ യു​വ സൈ​നി​കോ​ദ്യോ​ഗ​സ്ഥ വ​നേ​സ ഗു​യി​ലെ​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ഞ്ഞു. ഇ​വ​രെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി​യ റോ​ബി​ൻ​സ​ണി​ന്‍റെ കാ​മു​കി സി​സി​ലി അ​ഗി​ലാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​നേ​സ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ആ​രോ​ൺ ഡേ​വി​ഡ് റോ​ബി​ൻ​സ​ണി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ന്പ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​യാ​ൾ സ്വ​യം വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഏ​പ്രി​ൽ 22ന് ടെ​ക്‌​സ​സി​ലെ ഫോ​ര്‍​ട്ട് ഹു​ഡ് സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി​യി​ലി​രി​ക്കെ​യാ​ണു ഇ​രു​പ​തു​കാ​രി​യാ​യ വ​നേ​സ ഗു​യി​ലെ​നെ കാ​ണാ​താ​യ​ത്. ഇ​തി​നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് റോ​ബി​ൻ​സ​ൺ, വ​നേ​സ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു. വ​നേ​സ​യു​ടെ നേ​ർ​ക്ക് സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് റോ​ബി​ൻസ​ൺ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

റോ​ബി​ൻ​സ​ണി​ന്‍റെ അ​തി​ക്ര​മ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കാ​ൻ വ​നേ​സ തീ​രു​മാ​നി​ച്ചി​രു​ന്നു. സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ മ​ര്യാ​ദ​ക​ൾ റോ​ബി​ൻ​സ​ൺ ലം​ഘി​ച്ചെ​ന്ന് വ​നേ​സ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തിൽ പ്ര​കോ​പി​ത​നാ​യി​ട്ടാ​ണ് റോ​ബി​ൻ​സ​ൺ കൃ​ത്യം ന​ട​ത്തി​യ​ത്.

സം​ഭ​വ​ദി​വ​സം സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലാ​യി​രു​ന്നു വ​നേ​സ​യ്ക്ക് ജോ​ലി. ഇ​വി​ടെ​വ​ച്ചാ​ണ് റോ​ബി​ൻ​സ​ൺ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് വ​നേ​സ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ച​ത്. വ​നേ​സ മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം കാ​മു​കി​യെ വി​ളി​ച്ച് കൊ​ല​പാ​ത​ക വി​വ​രം അ​റി​യി​ക്കു​യും ചെ​യ്ത ു.

പ​ല​ത​വ​ണ ചു​റ്റി​ക​കൊ​ണ്ട് വ​നേ​സ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ചെ​ന്ന് റോ​ബി​ൻസൺ കാ​മു​കി​യോ​ട് വെ​ളി​പ്പ​ടു​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം ന​ദി​യി​ൽ ത​ള്ളി​യെ​ന്നാ​യി​രു​ന്നു ആ​ദ്യ മൊ​ഴി. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് വ​നേ​സ​യു​ടെ ശ​രീ​രം സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച് ക​ത്തി​ച്ചെ​ന്ന് തെ​ളി​ഞ്ഞു.

ശ​രീ​രം മു​ഴു​വ​നാ​യി ന​ശി​ക്കാ​ത്ത​തി​നാ​ൽ മൂ​ന്നാ​യി മു​റി​ച്ച് ശ​രീ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് നി​റ​ച്ചു. ശേ​ഷം കു​ഴി​യെ​ടു​ത്ത് അ​തി​ലി​ട്ട് വീ​ണ്ടും കോ​ൺ​ക്രീ​റ്റ് ഇ​ട്ടു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​നേ​സ​യു​ടെ കാ​റി​ന്‍റെ​യും മു​റി​യു​ടെ​യും താ​ക്കോ​ലും ഐ​ഡി കാ​ര്‍​ഡും പ​ഴ്‌​സും അ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വ​നേ​സ​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 25,000 ഡോ​ള​റും യു​എ​സ് സൈ​ന്യം പ്ര​ഖ്യാ​പി​ച്ചു. പ​ക്ഷെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല.

ജൂ​ൺ 26നാ​ണ് ഫോ​ർ​ട്ട്ഹു​ഡി​ൽ നി​ന്നും30 മൈ​ൽ അ​ക​ലെ​യു​ള്ള കി​ല്ലി​നി​ൽ‌ നി​ന്ന് ഒ​രു മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. എ​ല്ലും പ​ല്ലു​മി​ല്ല. ആ​രു​ടെ​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ യാ​തൊ​രു സൂ​ച​ന​ക​ളു​മി​ല്ലാ​ത്ത മൃ​ത​ദേ​ഹം.

ഒ​ടു​വി​ൽ അ​ത് വ​നേ​സ​യു​ടെ​താ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് അ​ടി ര​ണ്ടി​ഞ്ച് ഉ​യ​ര​വും 57 കി​ലോ തൂ​ക്ക​വു​മു​ള്ള വ​നേ​സ​യ്ക്ക് ക​റു​ത്ത മു​ടി​യും ചാ​ര​ക്ക​ണ്ണു​ക​ളു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ലെ ചാ​ര​ക്ക​ണ്ണു​ള്ള സു​ന്ദ​രി ഇ​നി​യി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​റ്റം​തെ​ളി​ഞ്ഞാ​ൽ സി​സി​ലി അ​ഗി​ലാ​ർ 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ അനുഭവിക്കേണ്ടി വരും.

Related posts

Leave a Comment