ഇ​ന്ത്യ​ന്‍ ടീ​മി​നെ ജീ​ന ന​യി​ക്കും

കോ​ട്ട​യം: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​യു​ടെ വ​നി​ത ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടീ​മി​നെ കേ​ര​ള സ്റ്റേറ്റ് ഇ​ല​ക്‌ട്രി​സി​റ്റി ബോ​ര്‍ഡി​ന്‍റെ പി.​എ​സ്. ജീ​ന ന​യി​ക്കും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യും കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ആ​ദ്യ​ത്തെ​യാ​ളു​മാ​ണ്. ഇ​തി​നു മു​മ്പ് 2014 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സെ​ന്‍ട്ര​ല്‍ റെ​യി​ല്‍വേ മും​ബൈ​യു​ടെ സ്മൃ​തി രാ​ധാ​കൃ​ഷ​ണ​ന്‍ വ​നി​ത ടീ​മി​നെ ന​യി​ച്ചി​രു​ന്നു.

ജീ​ന​യു​ടെ ര​ണ്ടാ​മ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സാ​ണ്. 2014ല്‍ ​ഇ​ഞ്ചി​യോ​ണി​ല്‍ ന​ട​ന്ന ഗെ​യിം​സി​ലും ജീ​ന പ​ങ്കെ​ടു​ത്തി​രു​ന്നു. ജീ​ന​യെ കൂ​ടാ​തെ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ട് കെ​എ​സ്ഇ​ബി​യു​ടെ ത​ന്നെ സ്റ്റെ​ഫി നി​ക്‌​സ​ണ്‍, പി.​ജി. അ​ഞ്ജ​ന എ​ന്നി​വ​രും പാ​ല​ക്കാ​ടി​ല്‍ ജ​നി​ച്ച ക​ര്‍ണാ​ട​ക​യ്ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന പ്രി​യ​ങ്ക പ്ര​ഭാ​ക​റും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍ത്തി. ഇ​വ​രെ​ല്ലാം വി​ല്യം ജോ​ണ്‍സ് ക​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഗ്രൂ​പ്പ് വൈ​യി​ല്‍ കൊ​റി​യ, ചൈ​നീ​സ് താ​യ്‌​പേ, ക​സാ​ഖി​സ്ഥാ​ന്‍, ഇ​ന്തോ​നേ​ഷ്യ ടീ​മു​ക​ള്‍ക്കൊ​പ്പ​മാ​ണ് ഇന്ത്യ‍. 17ന് ​ക​സാ​ഖി​സ്ഥാ​നെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.
ഇ​ന്ത്യ പു​രു​ഷ ടീ​മി​നെ ഗെ​യിം​സി​ന് അ​യ​യ്ക്കു​ന്നി​ല്ല.

Related posts