ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: 70 ശ​ത​മാ​നം കാ​ണി​ക​ളെ ഗാ​ല​റി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കും

 

ദു​ബാ​യി: യു​എ​ഇ-​ഒ​മാ​ൻ രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ 70 ശ​ത​മാ​നം കാ​ണി​ക​ളെ ഗാ​ല​റി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഐ​സി​സി തീ​രു​മാ​നി​ച്ചു. കോ​വി​ഡി​ന് ശേ​ഷം യു​എ​ഇ, ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം കാ​ണി​ക​ൾ​ക്ക് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

ജൂ​ണി​ൽ യു​എ​ഇ വേ​ദി​യാ​യ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ നി​ല​വി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രു​ന്ന ഐ​പി​എ​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ന് നി​യ​ന്ത്രി​ത അ​ള​വി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യും ഐ​സി​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ഭീ​തി മൂ​ല​മാ​ണ് ഇ​ന്ത്യ വേ​ദി​യാ​കേ​ണ്ടി​യി​രു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് യു​എ​ഇ-​ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ഒ​ക്ടോ​ബ​ർ 17ന് ​മ​സ്ക​റ്റി​ലാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. പാ​പ്പു​വ ന്യൂ ​ഗി​നി​യ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​രി​ടും. ഐ​സി​സി റാ​ങ്കിം​ഗി​ലെ ആ​ദ്യ എ​ട്ട് സ്ഥാ​ന​ക്കാ​ർ ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി. ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള പോ​രാ​ട്ട​ത്തി​ന് മ​റ്റ് ടീ​മു​ക​ൾ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. നാ​ല് ടീ​മു​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ യോ​ഗ്യ​ത ല​ഭി​ക്കു​ക.

Related posts

Leave a Comment