നി​ങ്ങ​ൾ പി​ന്മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്താ​ൽ അ​വ​ർ ഞെ​ട്ടി​പ്പോ​യി; പ്രി​യ​ങ്ക​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. നി​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഭ​ര​ണ​കൂ​ടം ഭ​യ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പ്രി​യ​ങ്ക, നി​ങ്ങ​ൾ പി​ന്മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്താ​ൽ അ​വ​ർ ഞെ​ട്ടി​പ്പോ​യി. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ഈ ​അ​ഹിം​സാ​ത്മ​ക പോ​രാ​ട്ട​ത്തി​ൽ, ഞ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​ന്ന​ദാ​ത​യെ വി​ജ​യി​പ്പി​ക്കു​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. നോ ​ഫി​യ​ർ എ​ന്ന ഹാ​ഷ് ടാ​ഗും ന​ൽ​കി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​പി പോ​ലീ​സ് പ്രി​യ​ങ്ക​യെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ഘ​ട​കം അ​റി​യി​ച്ച​ത്. പ്രി​യ​ങ്ക​യെ സീ​താ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം പ്രി​യ​ങ്ക​യു​ടെ അ​റ​സ്റ്റ് യു​പി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment