ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വനിതാ മതിലിൽ നിന്ന്  മാറിനിൽക്കാനാവില്ല; ബി​ഡി​ജെഎസ്നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ബി​ഡിജെഎസ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​നി​താ​മ​തി​ലി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​നി​താ മ​തി​ലി​നാ​യി ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ൽ നി​ന്നും പ​ണം പി​രി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts