വ​നി​താ മ​തി​ൽ വ​ർ​ഗീ​യ​മ​തി​ൽ; കേ​ര​ള​ത്തി​ന് വി​നാ​ശം; പാ​ർ​ട്ടി പ​രി​പാ​ടി​ക്കു വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നുവെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ൽ വ​ർ​ഗീ​യ​മ​തി​ലാ​ണെന്നും ഇ​ത് കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ൻ പോ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് വ​നി​താ മ​തി​ൽ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു സ്വ​കാ​ര്യ​ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ മ​തി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യാ​ണ്. അ​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. പൊ​തു ഖ​ജ​നാ​വി​ൽ നി​ന്നും പ​ണം ചെ​ല​വ​ഴി​ക്കു​ന്നു. ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ​നി​താ മ​തി​ലി​ന് ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത്.

ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ പോ​ലും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​തെ അ​ധ്യാ​പ​ക​രോ​ട് ക്ലാ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ഇ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും വ​നി​താ മ​തി​ലി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

ലോ​ക​ത്ത് മ​തി​ലു​ക​ൾ പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ മ​തി​ൽ തീ​ർ​ത്ത് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. പാ​ർ​ട്ടി പ​രി​പാ​ടി​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത ഉ​ണ്ടാ​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും മ​തി​ലി​നെ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts