620 കിലോമീറ്റർ ദൂരത്തിൽ വൈകിട്ട് നാലിന് മതിൽ ഉയരും; 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ള്ള​യ​ന്പ​ലം വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 620 കി​ലോ​മീ​റ്റ​ർ ദൂരത്തിൽ ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് വ​നി​താ​മ​തി​ൽ ഉയരും. വിവാദങ്ങൾക്കു നടുവിൽ നടക്കുന്ന വനിതാ മതിലിൽ അ​ന്പ​തു ല​ക്ഷം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ക്കും. 3.45ന് ​റി​ഹേ​ഴ്സ​ൽ. നാ​ലി​ന് വ​നി​താ​മ​തി​ൽ തീ​ർ​ക്കും.

പ​തി​ന​ഞ്ചു മി​നി​റ്റ് ആ​ണ് മ​തി​ൽ നീ​ളു​ക. തു​ട​ർ​ന്ന് മ​തേ​ത​ര, ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് സ്്ത്രീ​ക​ൾ അ​ണി​നി​ര​ക്കും. എ​തി​ർ​വ​ശ​ത്ത് പു​രു​ഷന്മാരും നി​ര​ക്കും. ട്രാ​ഫി​ക് ത​ട​സ​മു​ണ്ടാ​ക്കാ​തെ റോ​ഡി​ന്‍റെ വ​ശ​ത്തു മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ക​ർ നി​ൽക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് വ​നി​താ​മ​തി​ൽ ഒ​രു​ങ്ങു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ​യും വ​നി​താ​മ​തി​ൽ തീ​ർ​ക്കു​ന്ന ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. നാ​ൽ​ക്ക​വ​ല​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന് പ​ത്ത് മി​നി​റ്റു മു​ന്പു മാ​ത്രം മ​തി​ൽ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി നി​ർ​ദേ​ശി​ച്ചു.

174 സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വ​നി​താ​മ​തി​ലി​ന് സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ണ്ട്. ഇ​ട​തു​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണു ന​ൽ​കു​ന്ന​ത്. അ​വ​രു​ടെ വ​നി​താ​സം​ഘ​ട​ന​ക​ളും മ​റ്റു നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ​നി​താ​മ​തി​ലി​ൽ അ​ണി​ചേ​രും.സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വ​നി​താ​മ​തി​ലി​നെതിരേ പ്രതിപക്ഷ കക്ഷികൾ കടുത്ത വിമർശനം ഉന്നയി ച്ചിരുന്നു. വ​നി​താ​മ​തി​ൽ രാ​ഷ്‌‌ട്രീയ വി​മ​ർ​ശ​ന​ത്തി​നൊ​പ്പം കോ​ട​തി ക​യ​റു​ക​യും ചെ​യ്തി​രു​ന്നു.

വ​നി​താ​മ​തി​ൽ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സ​ർ​വ​സ​ന്നാ​ഹ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​ക​ളി​ൽ മ​ന്ത്രി​മാ​ർ​ക്കു ചു​മ​ത​ല​യും ന​ൽ​കി​യി​രു​ന്നു. വ​നി​താ​മ​തി​ൽ വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ൾ സ​ർ​ക്കു​ല​റു​ക​ൾ പു​റ​ത്തി​റ​ക്കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

Related posts