ബാറും ബിവറോജും അടഞ്ഞു തന്നെ; കോലഴിയിൽ വാറ്റു കേന്ദ്രങ്ങൾ സജീവം; 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടുത്ത് എക്സൈസ്


കോ​ല​ഴി: മാ​റ്റാം​പു​റ​ത്തുനി​ന്നും ചാ​രാ​യം വാ​റ്റു​ന്ന​തി​നു ത​യാറാ​ക്കി​യ വാ​ഷ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

മാ​റ്റാം​പു​റം ക​തു​വാ​ൻ​കാ​ട ക​നാ​ൽ ബ​ണ്ടി​നു സമീപ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽനി​ന്നാ​ണ് 200 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും കോ​ല​ഴി എ​ക്സൈ​സ് സം​ഘ​വും തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജൻസ്് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​റ്റാം​പു​റം, താ​ണി​പ്പാ​ടം, ക​രു​വാ​ൻ​കാ​ട്, കു​ണ്ടു​കാ​ട് മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി വ്യാ​ജ ചാ​രാ​യ വി​ല്പന ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് കി​ട്ടി​യ​തി​നെതു​ട​ർ​ന്ന് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻസ് വി​ഭാ​ഗം ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കുമു​ന്പ് 200 ലി​റ്റ​ർ വ്യാ​ജചാ​രാ​യം സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. പീ​ച്ചി ഡാ​മി​ൽനി​ന്നും വെ​ള്ളം തു​റ​ന്നുവി​ട്ട​തി​നെതു​ട​ർ​ന്ന് ഇ​വി​ട​ങ്ങ​ളി​ലെ ക​നാ​ലു​ക​ൾ​ക്ക​ടു​ത്തു​ള്ള കു​റ്റി​ക്കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ക​നാ​ൽ വെള്ളം ഉ​പ​യോ​ഗി​ച്ച് ചാ​രാ​യം വാ​റ്റ് ന​ട​ന്നുവ​രി​ക​യാ​ണെ​ന്നു കോ​ല​ഴി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ര​ഘു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

സ​ജീ​ഷ് കു​മാ​ർ, പി.​ഒ. മോ​ഹ​ൻ​ദാ​സ്, സി​ഇ​ഒ​മാ​രാ​യ പ​ര​മേ​ശ്വ​ര​ൻ, വി.​എ​സ്. സു​രേ​ഷ്കു​മാ​ർ, വൈ​ശാ​ഖ്, രാ​ജു, സം​ഗീ​ത്, വ​നി​താ സീ​നി​യ​ർ എ​ക്സൈ​സ് ഓ​ഫി​സ​ർ ഷീ​ജ, ഐ​ബി ഉ​ദ്യേ​ാഗ​സ്ഥരാ​യ മ​ണി​ക​ണ്ഠ​ൻ, ഷി​ബു, മോ​ഹ​ന​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment