ലീ ചോംഗ് വീ വിരമിച്ചു

ക്വ​ലാ​ലം​പു​ര്‍: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം ലീ ​ചോംഗ് വീ ​വി​ര​മി​ച്ചു. കാ​ന്‍സ​റി​നെ​ത്തു​ട​ര്‍ന്നു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോം​ഗ് വീ ​പൂ​ര്‍ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് താ​ര​ത്തി​ന് മൂ​ക്കി​ല്‍ കാ​ന്‍സ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ ജ​നു​വ​രി​യി​ല്‍ തി​രി​ച്ചു​വ​ര​വി​ന് ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ഡോ​ക്ട​ര്‍മാ​രു​ടെ ഉ​പ​ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് വി​ര​മി​ക്കു​ക​യാ​യി​രു​ന്നു.

348 ആ​ഴ്ച പു​രു​ഷ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ര്‍ന്ന ചോം​ഗ് വീ​ക്ക് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്, ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ലു​ക​ള്‍ നേ​ടാ​നാ​യി​ട്ടി​ല്ല. ര​ണ്ടു ചാ​മ്പ്യ​ന്‍ഷി​പ്പി​ലും മൂ​ന്നു പ്രാ​വ​ശ്യം വീ​തം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും തോ​ല്‍വി​യാ​യി​രു​ന്നു.

ചൈ​ന​യു​ടെ ലി​ന്‍ ഡാ​ന്‍ ആ​യി​രു​ന്നു മ​ലേ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ എ​തി​രാ​ളി. 2014ലെ ​ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചതി​നെ​ത്തു​ട​ര്‍ന്ന് വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍, 2015ല്‍ ​ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍ട്ടി​ല്‍ തി​രി​ച്ചെ​ത്തി.

Related posts