വാ​വ സു​രേ​ഷ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് താ​മ​സ​മാ​ക്കു​ക​യാ​ണ് ന​ല്ല​ത്‌! മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ വീ​ണ്ടും രാ​ജ​വെ​മ്പാ​ല

ക​ണ​മ​ല: വാ​വ സു​രേ​ഷ് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് താ​മ​സ​മാ​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്ന് ത​മാ​ശ​രൂ​പേ​ണെ നാ​ട്ടു​കാ​ർ.

ഇ​ന്ന​ലെ മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ രാ​ജ​വെ​മ്പാ​ല​യെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ ഇ​ങ്ങ​നെ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. പ​മ്പാ​വാ​ലി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ​യാ​ണ് വാ​വ സു​രേ​ഷെ​ത്തി രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ഇ​ന്ന​ലെ മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ കോ​ള​നി ഭാ​ഗ​ത്ത് കൊ​ച്ചു​ഴ​ത്തി​ൽ മ​ധു​വി​ന്‍റെ പു​ര​യി​ട​ത്തി​ലെ കൈ​യാ​ല​യി​ൽ നി​ന്നും 15 അ​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് പി​ടി​ച്ച​ത്.

സ​മീ​പ​ത്തെ കു​ന്നും​പു​റ​ത്ത് സു​കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തൂ​ടെ രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞു​വ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര​നാ​യ ക​ല്ലം​മാ​ക്ക​ൽ ഷൈ​ജു ഫോ​ണി​ൽ വി​ളി​ച്ച് വാ​വ സു​രേ​ഷി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ള​കെ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് ഓ​ഫീ​സ​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രു​മെ​ത്തി​യി​രു​ന്നു. പ​മ്പാ​വാ​ലി എ​ഴു​കും​മ​ണ്ണി​ൽ ക​ള​രി​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ നി​ന്നും അ​റ​യാ​ഞ്ഞി​ലി​മ​ണ്ണി​ൽ നി​ന്നും രാ​ജ​വെ​മ്പാ​ല​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​ത്.

മൂ​ക്ക​ൻ​പെ​ട്ടി അ​രു​വി​ക്ക​ൽ ഭാ​ഗ​ത്ത് വ​ട്ട​ക്കു​ന്നേ​ൽ സ​ണ്ണി, ഹ​രി​ഭ​വ​നം ജെ​യ്‌​മോ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും മു​മ്പ് രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ത​വ​ണ​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ നി​ന്ന് രാ​ജ​വെ​മ്പാ​ല​ക​ളെ പി​ടി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment