എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് ച​മ​ഞ്ഞെ​ത്തി ഹോ​ട്ട​ലി​ൽ ക​വ​ര്‍​ച്ച; യു​വാ​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം എ​സ്ആ​ര്‍​എം റോ​ഡി​ലെ നോ​വ ഹോ​ട്ട​ലി​ല്‍ പോ​ലീ​സു​കാ​രെ​ന്ന വ്യാ​ജേ​ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും പെ​ണ്‍​സു​ഹൃ​ത്തി​നെ​യും മ​ര്‍​ദി​ക്കു​ക​യും ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ നാ​ഗം​കു​ള​ങ്ങ​ര ജം​ഗ്ഷ​ന്‍ പീ​ടി​ക​ത്ത​റ​യി​ല്‍ എ​ന്‍.​കെ. അ​മ​ല്‍(25), എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ക​ട്ട​ത്ത​റ വീ​ട്ടി​ല്‍ ഭ​വ​ന്‍ (36), ഇ​ടു​ക്കി പാ​റ​പ്പു​റ പി​ണ​ക്കാ​ട്ടു​വീ​ട്ടി​ല്‍ തോ​മ​സ് ചാ​ക്കോ (30) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജി​ന്‍ ജോ​സ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ഗ്ലാ​ഡ് വി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​ന്‍ ഏ​രി​യ​യി​ല്‍ വ​ച്ച് പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി ഐ​ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി. പ്ര​തി​ക​ള്‍ മൂ​വ​രും ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നെ ബ​ലം പ്ര​യോ​ഗി​ച്ച് ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ക​ത്തു ക​യ​റി പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ മു​ക്കാ​ല്‍ പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ ബ്രേ​സ്‌​ലെ​റ്റ് കൈ​ക്ക​ലാ​ക്കി.

പ​രാ​തി​ക്കാ​ര​ന്‍റെ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്ന് 5,000 രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി. ഒ​രു ല​ക്ഷം രൂ​പ ത​ന്നി​ല്ലെ​ങ്കി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​യി ക​ള്ള​ക്കേ​സ് എ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി രാ​വി​ലെ ആ​റു​വ​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും 1,50,000 രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡാ​യ ഡാ​ന്‍​സാ​ഫി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നും ല​ഹ​രി​ക്കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. യു​വാ​വി​നെ​യും യു​വ​തി​യെ​യും ര​ണ്ട് മ​ണി​ക്കൂ​റോ​ളം മു​റി​യി​ല്‍ ത​ട​ങ്ക​ലി​ല്‍ വ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്‌​ഐ ഹ​രി​കൃ​ഷ്ണ​ന്‍, ജൂ​നി​യ​ര്‍ എ​സ്‌​ഐ അ​നീ​ഷ്, സി​പി​ഒ​മാ​രാ​യ റി​നു, ഷി​ബു, അ​ജി​ലേ​ഷ്, രാ​ജേ​ന്ദ്ര​ന്‍, രാ​ജ്‌​മോ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment