നിലവിലെ അവസ്ഥ എത്രകാലം നീണ്ടുനില്‍ക്കുമെന്നത് പ്രവചനാതീതം! മൂന്ന് മാസത്തേക്ക് വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ട; ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയ്ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ കേ​ന്ദ്ര സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി റി​സ​ർ​വ് ബാ​ങ്ക്.

റി​പ്പോ, റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കു​ക​ളി​ൽ കു​റ​വ് വ​രു​ത്തി​യ​താ​യി ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. എ​ല്ലാ വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍​ക്കും ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വാ​യ്പ​ക​ള്‍​ക്ക് മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കാ​നും ആ​ര്‍ബി​ഐ അ​നു​മ​തി ന​ല്‍​കി.

റി​പോ നി​ര​ക്ക് 5.15ൽ ​നി​ന്ന് 4.4 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 0.75 ശ​ത​മാ​ന​മാ​ണ് റി​പോ നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യ​ത്. റി​വേ​ഴ്സ് റി​പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​മാ​യും കു​റ​ച്ചി​ട്ടു​ണ്ട്. 0.90 ശ​ത​മാ​ന​മാ​ണ് റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത്.

സി​ആ​ർ​ആ​ർ നി​ര​ക്കി​ലും ആ​ർ​ബി​ഐ കു​റ​വ് വ​രു​ത്തി. ഒ​രു ശ​ത​മാ​നം കു​റ​ച്ച് മൂ​ന്ന് ശ​ത​മാ​ന​മാ​ക്കാ​നാ​ണ് ആ​ർ​ബി​ഐ തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​ഴി ബാ​ങ്കു​ക​ൾ​ക്ക് 1.7ല​ക്ഷം കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് വ്യ​ക്ത​മാ​ക്കി.

ഭ​വ​ന, വാ​ഹ​ന വാ​യ്പാ നി​ര​ക്കു​ക​ൾ കു​റ​ക്കു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. നാ​ണ്യ​പെ​രു​പ്പം സു​ര​ക്ഷി​ത നി​ല​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ ശ​ക്തി​കാ​ന്ത ദാ​സ് വൈ​റ​സ് ബാ​ധ രാ​ജ്യ​ത്ത് സൃ​ഷ്ടി​ച്ച​ത് മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​വി​ധേ​യാ​ണ്. ലോ​ക്ഡൗ​ണ്‍ മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ഇ​ന്ത്യ​ന്‍ സ​മ്ബ​ദ്വ്യ​വ​സ്ഥ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഓ​ഹ​രി വി​പ​ണി​ക​ളും സ​ന്പ​ത്ത് വ്യ​വ​സ്ഥ​യും സ​മ്മ​ര്‍​ദ​ത്തി​ലാ​ണ്.

ഇ​തു​മൂ​ലം 2019ല്‍ ​സ​ന്പ​ത്ത് വ്യ​സ്ഥ​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി ഈ ​വ​ര്‍​ഷ​വും മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യെ ഈ ​പ്ര​തി​സ​ന്ധി ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും നി​ല​വി​ലെ അ​വ​സ്ഥ എ​ത്ര​കാ​ലം നീ​ണ്ടു നി​ൽ​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു​ത​വ​ണ പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച​തി​ന് ശേ​ഷം ക​ഴി​ഞ്ഞ ത​വ​ണ ചേ​ര്‍​ന്ന റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വാ​യ്പ​ന​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​നം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ ആ​ഘാ​തം സൃ​ഷ്ടി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ആ​ർ​ബി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment