പോലീസ് സ്റ്റേഷന് മുന്നിൽ ഒന്നിനു മുകളിൽ ഒന്നൊന്നായി തുരുമ്പെടുത്ത് നശിക്കുന്നത് കോടികൾ

കാ​ഞ്ഞ​ങ്ങാ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു തു​രു​മ്പെ​ടു​ത്തു​ന​ശി​ക്കു​ന്നു. കേ​സു​ക​ളി​ൽ പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​തെ ഒ​ന്നി​നു മു​ക​ളി​ൽ മ​റ്റൊ​ന്ന് എ​ന്ന നി​ല​യി​ൽ അ​ട്ടി​വ​ച്ചു പ​രി​ഹാ​രം തേ​ടു​ക​യാ​ണ് പോ​ലീ​സ്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം മു​ത​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ വ​രെ​യാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ.

പ​ല​തി​ലും കേ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. കേ​സ് ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ തി​രി​ച്ചെ​ടു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളും ഏ​റെ. വ​ർ​ഷ​ങ്ങ​ളാ​യി വെ​യി​ലും മ​ഴ​യും കൊ​ണ്ടു ദ്ര​വി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്ക​യാ​ണ് പ​ല വാ​ഹ​ന​ങ്ങ​ളും. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​മു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ക​ട​ത്തു​മ്പോ​ൾ പി​ടി​യി​ലാ​യ ടി​പ്പ​ർ ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളും മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ലും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സ്ഥ​ലം​പി​ടി​ച്ച​ത്. ഹൊ​സ്ദു​ർ​ഗ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.</span>

Related posts